പത്തനംതിട്ടയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പത്തനംതിട്ട: പത്തനംതിട്ട കിഴക്കുപുറത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി വീട്ടില്‍ മരിച്ച നിലയില്‍.

പൊന്നമ്പ് സ്വദേശി അജയന്റെ മകള്‍ അര്‍ച്ചനയാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഇല്ലാരുന്നു.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് മലയാലപ്പുഴ പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, ഇടുക്കിയില്‍ ഒരു കുടുംബത്തില്‍ അഞ്ച് പേരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ദമ്പതികള്‍ മരിച്ചു.

ഇടുക്കി കഞ്ഞിക്കുഴി പുന്നയാറിലാണ് ദുരന്തമുണ്ടായത്. പുന്നയാര്‍ സ്വദേശി കാരാടിയില്‍ ബിജു ഭാര്യ ടിന്റു എന്നിവരാണ് മരിച്ചത്. ഇവരുടെ മൂന്ന് മക്കളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.