പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ആത്മഹത്യ: സുഹൃത്തായ 18 വയസ്സുകാരൻ അറസ്റ്റിൽ

Spread the love

 

പത്തനംതിട്ട: പത്തനംതിട്ടയിൽ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സഹപാഠി അറസ്റ്റിൽ. ആലപ്പുഴ നൂറനാട് സ്വദേശിയായ 18 വയസ്സുകാരനാണ് അറസ്റ്റിലായത്.

 

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയുടെ മരണത്തിലെ സുഹൃത്തിന്റെ കുറ്റസമ്മത മൊഴിയാണ് അറസ്റ്റിലേക്ക് നയിച്ചത്.  വിദ്യാർത്ഥിനിയുടെ മരണത്തിൽ പോക്സോ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരുന്നത്.

 

നവംബർ 22 നാണ്  പനിയെ തുടർന്നുള്ള അണുബാധയ്ക്ക് പ്ലസ് ടു വിദ്യാർഥിനി സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുന്നത്. തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. പോസ്റ്റുമോർട്ടത്തിൽ വിദ്യാർത്ഥി 5 മാസം ഗർഭിണിയാണെന്ന് തെളിഞ്ഞു. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പെൺകുട്ടിയുടെ സഹപാഠിയെ നേരത്തെ പോലീസ് ചോദ്യം ചെയ്യുകയും ഡിഎൻഎ പരിശോധനയ്ക്ക് സാമ്പിൾ ശേഖരിക്കുകയും ചെയ്തിരുന്നു. പെൺകുട്ടി അമിത അളവിൽ മരുന്നു കഴിച്ചെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു എന്നാണ് പ്രതിയായ സഹപാഠി നൽകിയ മൊഴി.