പത്തനംതിട്ടയില്‍ വീണ്ടും തെരുവ് നായ ആക്രമണം; 20 പേര്‍ക്ക് കടിയേറ്റു

Spread the love

പത്തനംതിട്ട: തെരുവു നായ ആക്രമണത്തില്‍ 20 പേർക്ക് പരിക്ക്.

പരിക്കേറ്റവർ അടൂർ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
മിക്കവരേയും ഒരു നായ തന്നെയാണ് കടിച്ചതെന്നാണ് വിവരം.

അടൂർ, പന്നിവിഴ, മണക്കാല, മൂന്നാളം എന്നീ ഭാഗങ്ങളിലാണ് തെരുവു നായയുടെ അക്രമണം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടൂർ സ്വദേശി സലിം (31) പാടം സ്വദേശി പുഷ്പ നാഥൻ (65), പന്നിവിഴ സ്വദേശിനി ആര്യ (33), പെരിങ്ങനാട് സ്വദേശി കെ.കെ.ജോണ്‍ (83), മണക്കാല സ്വദേശി കരുണാകരൻ (78), അടൂർ സ്വദേശി ജോസഫ് ഡാനിയേല്‍ (69) തിരുവല്ല സ്വദേശി അജിത (48) മണ്ണടി സ്വദേശി ബിന്ദു (34) അടൂർ സ്വദേശി മണിയമ്മ (68) ഏഴംകുളം സ്വദേശി ബൈജു (47), പന്നിവിഴ സ്വദേശി രജനി (38), കരുവാറ്റ സ്വദേശി ജോസ് മാത്യു (62), മണ്ണടി സ്വദേശി ബിജോ (29), പതിവിഴ സ്വദേശി ഷീബ (34), തുവയൂർ സ്വദേശി രാമകൃഷ്ണൻ (70) എന്നിവരെയാണ് നായ കടിച്ചത്.