
പത്തനംതിട്ടയിൽ യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ; ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്
പത്തനംതിട്ട: ഭർതൃമതിയായ യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് അറസ്റ്റിലായത്. മുളമ്പുഴ മാലേത്ത് ശ്രീകാന്താണ് (31) അറസ്റ്റിലായത്.
ആത്മഹത്യാ പ്രേരണ കുറ്റമാണ് ഇയാൾക്കെതിരെ പോലീസ് എടുത്തിരിക്കുന്നത്. പൂഴിക്കാട് സ്വദേശിയായ തൃഷ്ണ(27) യെ കഴിഞ്ഞ ഓഗസ്റ്റ് 30 നാണ് ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് അറസ്റ്റ് നടന്നത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഒക്ടോബര്‍ 30നാണ് യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതി ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലും മരണം സംബന്ധിച്ച് മറ്റൊന്നും കണ്ടെത്തിയിരുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുടെ ഭർത്താവും ശ്രീകാന്തും ഒരേ പാർട്ടിയിൽ പ്രവര്‍ത്തിക്കുന്നവരും സുഹൃത്തുക്കളുമാണ്. മരിച്ച യുവതിയും ശ്രീകാന്തുമായി നേരിട്ട് ബന്ധമുണ്ടായിരുന്നതായും സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നതായും പോലീസ് മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ആത്മഹത്യ നടന്ന ദിവസം രാവിലെയും ഇവര്‍ തമ്മില്‍ വിളിച്ച് സംസാരിച്ചിരുന്നെന്ന് അന്വേഷണത്തിൽ നിന്നും വ്യക്തമായി. ഫോൺ സംഭാഷാണത്തിനിടയിൽ ഇവര്‍ തമ്മില്‍ സംസാരിച്ച് പിണങ്ങുകയും പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ യുവതി വീടിനുള്ളില്‍ തൂങ്ങി മരിക്കുകയുമായിരുന്നു എന്നാണ് നിഗമനം.
എന്നാൽ യുവതിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.