പത്തനംതിട്ടയിൽ മദ്യപിച്ച്‌ ആശുപത്രിയില്‍ ബഹളം വെച്ച യുവാവിനെ കസ്റ്റഡിയിലെടുത്തു; പിന്നാലെ എസ്ഐയെ തള്ളിയിട്ട് കൈ ഒടിച്ച്‌ പ്രതി; പരിക്കേറ്റത് ആറന്മുള എസ്‌ഐ സജു ഏബ്രഹാമിന്

Spread the love

സ്വന്തം ലേഖിക

പത്തനംതിട്ട: മദ്യപിച്ച്‌ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ബഹളം വച്ചതിന് കസ്റ്റഡിയിലെടുത്ത യുവാവ് തള്ളിയിട്ടതിനെ തുടര്‍ന്ന് എസ്‌ഐയുടെ കൈ ഒടിഞ്ഞു.

ആറന്മുള എസ്‌ഐ സജു ഏബ്രഹാമിന്റെ കൈയാണ് ഒടിഞ്ഞത്. ചൊവ്വാഴ്ച രാത്രി 11.30നാണ് സംഭവം. കുറുന്താര്‍ സ്വദേശിയായ അഭിലാഷാണ് എസ്‌ഐയെ തളളിയിട്ടതെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രിയിലെത്തിയ യുവാവ് മദ്യപിച്ച്‌ ബഹളം വയ്ക്കുന്നുവെന്ന വിവരമറിഞ്ഞാണ് എസ്‌ഐ സ്ഥലത്തെത്തിയത്.

അഭിലാഷിനെ കസ്റ്റഡിയിലെടുത്ത ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി പൊലീസ് സ്റ്റേഷനിലേയ്‌ക്ക് എത്തിച്ചു.