പത്തനംതിട്ട റാന്നിയിൽ സ്‌കോര്‍പിയോ വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു;അഞ്ചു പേർക്ക് പരിക്ക്

Spread the love

 

സ്വന്തം ലേഖിക

പത്തനംതിട്ട :റാന്നി ഉതിമൂട്ടില്‍ സ്‌കോര്‍പിയോ വാന്‍ മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു.റാന്നി ഈട്ടിച്ചുവട് മാലിപ്പറമ്ബില്‍ സിജോ (18), അയല്‍വാസിയായ മരോട്ടി പതാലില്‍ യദുകൃഷ്ണന്‍ (18) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ അഞ്ച് പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട വാഹനം റോഡിന്റെ ഡിവൈഡറില്‍ ഇടിച്ച്‌ മറിയുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ വാനിന്റെ പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്ന സിജോയും യദുകൃഷ്ണനും തെറിച്ച്‌ സമീപത്തെ പുരയിടത്തിലേക്ക് വീണിരുന്നു. എന്നാല്‍, രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാര്‍ ഇവരെ കണ്ടില്ല. വാനില്‍ ഉണ്ടായിരുന്ന അഞ്ച് പേരെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് രണ്ട് പേര്‍ കൂടിയുള്ള വിവരം അറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ഇരുവരെയും കണ്ടെത്തിയത്. തുടര്‍ന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.