പത്തനംതിട്ടയിൽ ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിന് തീപിടിച്ചു: അപകടത്തിന് കാരണം ഷോർട്ട് സർക്യൂട്ട്, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Spread the love

 

പത്തനംതിട്ട: പത്തനംതിട്ട ളാഹയിൽ ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാഹനത്തിന് തീ പിടിച്ചു. പമ്പയിൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ പോയ പിക്കപ്പ് വാഹനത്തിനാണ് തീപിടിച്ചത്.

video
play-sharp-fill

 

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. അപകടത്തിൽ പിക്കപ്പ് വാൻ ഭാഗികമായി കത്തി നശിച്ചു. തീ പടർന്നപ്പോൾ വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈവർ ഇറങ്ങി ഓടുകയും ചെയ്തു. അതോടുകൂടി വലിയ അപകടം ഒഴിവാക്കുകയായിരുന്നു.