പത്തനംതിട്ടയിൽ ബുദ്ധിമാദ്ധ്യമുള്ള ഭിന്ന ശേഷിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; ബന്ധുവായ മധ്യവയസ്കൻ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: ബുദ്ധിമാദ്ധ്യമുള്ള ഭിന്ന ശേഷിക്കാരിയായ യുവതിയെ ലൈംഗികമായിപീഡിപ്പിച്ച കേസിൽ ബന്ധുവായ പ്രതി അറസ്റ്റിൽ.

പള്ളിക്കൽ തേങ്ങമം തോട്ടമുക്ക് കൃഷ്ണാലയം വീട്ടിൽ ബാലൻ ആചാരിയുടെ മകൻ മധു (52) വാണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പീഡനവിവരം ബഡ്‌സ് റിഹാബിലിറ്റേഷൻ സെന്ററിലെ ടീച്ചറായ പഴകുളംആലുംമൂട് പെരുുമനത്തറ വടക്കേതിൽ ഷീജ ബീഗം അടൂർ പോലീസ് സ്റ്റേഷനിൽ ഫോൺ മുഖാന്തിരം അറിയിച്ചതിനെ തുടർന്ന് സ്കൂളിൽ എത്തി യുവതിയുടെ മൊഴി ടീച്ചറുടെ സാന്നിദ്ധ്യത്തിൽ പരിഭാഷകയായ മണക്കാല സിഎസ്ഐ എച്ച്എസ്എസ് പിഎച്ച്സ്പെഷ്യൽ സ്കൂളിലെ ടീച്ചറും തിരുവനന്തപുരം നെയ്യാറ്റിൻകര ചെങ്കൽ മറുക്കതലവിള വീട്ടിൽ ഷർമിളയുടെ സഹായത്താൽ പരിഭാഷപ്പെടുത്തി രേഖപ്പെടുത്തി.

തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ്, ജില്ലാ പോലീസ്മേധാവിയുടെ നിർദേശപ്രകാരം പ്രതിയിക്കായുള്ള തിരച്ചിൽഊർജ്ജിതമാക്കുകയായിരുന്നു. തുടർന്ന് ഇന്ന് ഇയാളെ പിടികൂടി. പ്രതിയെ കോടതിയിൽ ഹാജരാക്കി.