
പത്തനംതിട്ട: പത്തനംതിട്ടയിൽ കായികതാരമായ പെണ്‍കുട്ടിയെ 60പേര് പലസമയങ്ങളിലായി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ യുവാവ് അറസ്റ്റിൽ.
കേസിൽ ഉള്‍പ്പെട്ട രണ്ടാം പ്രതിയുടെ അമ്മയിൽ നിന്ന് ഒന്നാം പ്രതിയുടെ സഹോദരൻ 8.65 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
പീഡനക്കേസിലെ ഒന്നാം പ്രതിയായ ജോജി മാത്യൂവിന്റെ സഹോദരൻ ജോമോൻ മാത്യു ആണ് അറസ്റ്റിലായത്. ജാമ്യത്തിന് ഡിവൈഎസ്പിക്കും വക്കീലിനും നൽകാനാണെന്ന് പറഞ്ഞാണ് പണം തട്ടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്തനംതിട്ടയിൽ 60 പേർ പ്രതികളായ പോക്സോ കേസിലാണ് തട്ടിപ്പ്. പീഡനക്കേസിലെ രണ്ടാംപ്രതിയായ ഷൈനുവിന്റെ അമ്മയുടെ പക്കൽ നിന്നാണ് പലതവണയായി ജോമോൻ മാത്യു പണം തട്ടിയെടുത്തത്.