
പത്തനംതിട്ടയിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; കുട്ടിയെ ഉപദ്രവിച്ചിരിക്കുന്നത് വളരെ ഗുരുതരമായിട്ട്; തെളിവുകൾ എല്ലാം ശേഖരിച്ചു; പ്രതികൾ പിടിയിൽ; കുട്ടിയെ അറിയാവുന്നവർ തന്നെയാണ് പ്രതികളെന്നും അന്വേഷണം പുരോഗമിക്കുന്നതായും ഡിവൈഎസ്പി
പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ മാധ്യമങ്ങളെ കണ്ട് ഡിവൈഎസ്പി ജി സന്തോഷ്.
വളരെ ഗുരുതരമായിട്ടാണ് കുട്ടിയെ ഉപദ്രവിച്ചിരിക്കുന്നതെന്നും സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതായും ഡിവൈഎസ്പി അറിയിച്ചു.
തെളിവുകളെല്ലാം ശേഖരിച്ചു കഴിഞ്ഞു. പ്രതികളെയെല്ലാം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഥലത്ത് ഒരു ചടങ്ങിനെത്തിയതായിരുന്നു അതിജീവിത. കുട്ടിയെ പരിചയമുള്ള ആളുകൾ തന്നെയാണ് പ്രതികൾ. കുട്ടി വീട്ടുകാരെ അറിയിക്കുകയും തുടർന്ന് വീട്ടുകാർ പൊലീസിനെ അറിയിക്കുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂട്ടുകാരികൾക്കൊപ്പം നിൽക്കുന്ന സമയത്താണ് കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത്. ആളൊഴിഞ്ഞ വീട്ടിലെത്തിച്ചാണ് കുട്ടിയെ ഉപദ്രവിച്ചതെന്നും ഡിവൈഎസ്പി പറഞ്ഞു.
കേസിൽ 16കാരനും 19കാരനും പിടിയിലായതായി പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ അയൽവാസിയായ 16 വയസുകാരനും ബന്ധുവായ എറണാകുളം സ്വദേശിയായ 19കാരനുമാണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.
സംഭവം അറിഞ്ഞ ഉടൻ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. അടൂരിൽ ബന്ധുവീട്ടിലെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എറണാകുളം സ്വദേശിയായ യുവാവ്.
16കാരന്‍റെ ബന്ധുവാണ് ഇയാള്‍. എറണാകുളം സ്വദേശിയായ യുവാവ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യൽ ഇരുവരും കുറ്റം നിഷേധിച്ചു. എന്നാൽ, വൈദ്യ പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായിയെന്ന് വ്യക്തമായി. അടൂര്‍ ഡിവൈഎസ്‍പിയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈൽ ബോര്‍ഡിന് മുമ്പാകെയും സുധീഷിനെ മജിസ്ട്രേറ്റിന് മുമ്പാകെയും ഹാജരാക്കി. പ്രതി സുധീഷിനെ റിമാൻഡ് ചെയ്തു.

പത്തനംതിട്ടയിൽ യുവതിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം ദൃശ്യങ്ങൾ പകർത്തി; പീഡന ദൃശ്യങ്ങൾ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി ഏഴ് ലക്ഷം രൂപ തട്ടിയെടുത്തു; പ്രതി വിമാനത്താവളത്തിൽ നിന്നും പിടിയിൽ
സ്വന്തം ലേഖകൻ
പത്തനംതിട്ട: യുവതിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി ഏഴ് ലക്ഷം രൂപ തട്ടിയെടുത്തു. പ്രതിയെ മുംബൈയിൽ നിന്നും പിടികൂടി. കോട്ടാങ്ങൽ സുബാഷ് കോളനി പൊടിപ്പാറ വീട്ടിൽ മീരാസാഹിബിന്റെ മകൻ റഹിം പിഎം (44) ആണ് പിടിയിലായത്. യുവതിയിൽ നിന്ന് പണം വാങ്ങിയ ശേഷം മുങ്ങിയ ഇയാളെ മുംബൈ സഹർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുമാണ് പിടികൂടിയത്. 2019 ലാണ് യുവതി ഇയാൾക്കേതിരെ പൊലീസിൽ പരാതി നൽകിയത്.
2017 ജൂലൈയിൽ പെരുമ്പെട്ടി കുളക്കുടി മിച്ചഭൂമിയിലാണ് സംഭവം. വീട്ടിൽ അതിക്രമിച്ചകയറിയ പ്രതി യുവതിയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന്, ഫോട്ടോകൾ കയ്യിലുണ്ടെന്ന് ഭീഷണിപ്പെടുത്തി 7 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. പിന്നീട് ഇയാൾ വിദേശത്തേക്ക് മുങ്ങുകയായിരുന്നു.
2019 ഡിസംബർ 8 നാണ് യുവതി പെരുമ്പെട്ടി പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്. അന്നത്തെ എസ് ഐ സുരേഷ് ബാബു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന്, പോലീസ് ഇൻസ്‌പെക്ടർ ബി അനിൽ അന്വേഷണം ഏറ്റെടുത്തുവെങ്കിലും, ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം, അന്നത്തെ വെച്ചൂച്ചിറ പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന ആർ സുരേഷിന് അന്വേഷണം കൈമാറി.
ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിപ്പിക്കുകയും അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു. സുരേഷ് സ്ഥലം മാറിപ്പോയതിനാൽ പിന്നീട് ചാർജ് എടുത്ത പോലീസ് ഇൻസ്‌പെക്ടർ ജർലിൻ വി സ്കറിയക്കായിരുന്നു അന്വേഷണച്ചുമതല. ലുക്ക് ഔട്ട് സർക്കുലർ നിലവിലുള്ള പ്രതിയെ മാർച്ച് 31 ന് മുംബൈ സഹർ വിമാനത്താവളത്തിൽ ഇമ്മിഗ്രേഷൻ വിഭാഗം അധികൃതർ തടഞ്ഞുവച്ചതായി അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് വെച്ചൂച്ചിറ പോലീസ് മുംബൈയിലെത്തുകയായിരുന്നു.
സ്റ്റേഷനിലേക്ക് മാറ്റിയ പ്രതിയെ ഏപ്രിൽ ഒന്നിന് ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ പാസ്പോർട്ടും മൊബൈൽ ഫോണും പിടിച്ചെടുത്തു. കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. യുവതിയിൽ നിന്നും തട്ടിയെടുത്ത പണം എങ്ങനെ ചിലവഴിച്ചു തുടങ്ങിയ വിവരങ്ങൾ പോലീസ് അന്വേഷിക്കുകയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.