സ്വന്തം ലേഖകൻ
പത്തനംതിട്ട: പൂജയ്ക്കെത്തിയ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച മേൽശാന്തിയ്ക്കെതിരെ പരാതി. കടമ്മനിട്ട ദേവീക്ഷേത്രത്തിലെ പൂജാരി മഹേഷിനെതിരേയാണ് കേസ്.
കഴിഞ്ഞ 13 ന് ഉച്ചയ്ക്ക് 12.30 നാണ് സംഭവം. പരാതിക്കാരിയുടെ ഗൃഹ പ്രവേശവുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന വിളക്കും മറ്റു സാമഗ്രികളും തിരികെ എടുക്കാന്‍ ചെന്നപ്പോഴാണ് പീഡന ശ്രമമെന്ന് പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൂജാരിയുടെ പിടിയില്‍ നിന്ന് കുതറി ഓടിയപ്പോൽ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായും വീട്ടമ്മ ആറന്മുള പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.
പൂജാരിക്ക് എതിരെ ആറന്മുള പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തെ തുടർന്ന് പൂജാരിയെ ക്ഷേത്രത്തിൽ നിന്നും ഒഴിവാക്കി. കൊല്ലം സ്വാദേശി ആയ പൂജാരി മഹേഷ് ക്ഷേത്രത്തിന് അടുത്ത് തന്നെ താമസിച്ചാണ് പുജകൾ നടത്തുന്നത്.
ഇതിനൊപ്പം ജ്യോതിഷവും പരിഹാര കർമങ്ങളും നടത്താറുണ്ട്. എന്നാൽ ക്ഷേത്രത്തിൽ ഇതൊന്നും പാടില്ലെന്നും സ്വകാര്യ ചടങ്ങുകൾ നടത്തുന്നത് സ്വന്തം ഉത്തര വാദിത്വത്തിലാകണമെന്ന് തുടക്കത്തിലേ നിർദേശിച്ചിരുന്നതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.
പരാതി നൽകിയ വീട്ടമ്മ ക്ഷേത്രത്തിൽ വരാറുണ്ടെന്നും ഇവർ പറയുന്ന വഴിപാടുകൾ നടത്തി കൊടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും പൂജാരി ഭാരവാഹികളെ അറിയിച്ചു. എന്നാൽ പരാതിയും കേസും ഉയർന്ന സാഹചര്യത്തിൽ തത്ക്കാലം പൂജാരിയെ ഒഴിവാക്കിയെന്ന് ഭാരവാഹികൾ പറഞ്ഞു.