video
play-sharp-fill

പത്തനംതിട്ട പൂഴിക്കാട് ഒപ്പം താമസിച്ചിരുന്ന യുവതിയെ പങ്കാളി തലയ്ക്കടിച്ചു കൊന്നു; കൊല്ലപ്പെട്ടത് മുളക്കുഴ സ്വദേശിനി; കൊലപാതകം സംശയരോഗത്തെ തുടർന്ന് ; പ്രതി ഒളിവിൽ

പത്തനംതിട്ട പൂഴിക്കാട് ഒപ്പം താമസിച്ചിരുന്ന യുവതിയെ പങ്കാളി തലയ്ക്കടിച്ചു കൊന്നു; കൊല്ലപ്പെട്ടത് മുളക്കുഴ സ്വദേശിനി; കൊലപാതകം സംശയരോഗത്തെ തുടർന്ന് ; പ്രതി ഒളിവിൽ

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട : പത്തനംതിട്ട പൂഴിക്കാട് യുവതിയെ പങ്കാളി തലയ്ക്കടിച്ചു കൊന്നു. മുളക്കുഴ സ്വദേശി സജിത (42) ആണ് മരിച്ചത്. ഇവരുടെ കൂടെ താമസിച്ചിരുന്ന തിരുവനന്തപുരം വെള്ളറട സ്വദേശി ഷൈജുവാണ് സജിതയെ തലയ്ക്കടിച്ച് കൊന്നത്.

ഇന്നലെ അർദ്ധരാത്രിയിലാണ് സജിതയെ ഷൈജു തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സംശയ രോഗിയായ ഷൈജു അതിന്റെ പേരിൽ സജിതയുമായി വാക്കു തർക്കത്തിലേർപ്പെടുകയും മരക്കഷണം കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. ഉടൻ തന്നെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചുവെന്ന് ഡോക്ടർമാർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിനുശേഷം പ്രതി ഒളിവിൽ പോയെന്നാണ് പോലീസ് നൽകുന്ന വിവരം.സജിതയും ഷൈജുവും രണ്ടു വർഷമായി ചിറമുടിയിൽ താമസിക്കുകയാണ്. ഇരുവരും നേരത്തേ വിവാഹിതരാണ്. സജിതയ്ക്ക് 19 വയസുള്ള മകനുണ്ട്.ഷൈജുവിന് വേണ്ടി പോലീസ് തെരച്ചിൽ ഊർജിതമാക്കി.