video
play-sharp-fill

Friday, May 23, 2025
HomeCrimeപതിനാലുകാരനെ കഞ്ചാവും ലഹരിയും നല്‍കി പീഡിപ്പിച്ചു; വളര്‍ത്തച്ചനെ ശത്രുവാക്കി; 67കാരന് 30 വര്‍ഷം കഠിന തടവും...

പതിനാലുകാരനെ കഞ്ചാവും ലഹരിയും നല്‍കി പീഡിപ്പിച്ചു; വളര്‍ത്തച്ചനെ ശത്രുവാക്കി; 67കാരന് 30 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി

Spread the love

പത്തനംതിട്ട: പതിനാല് വയസുകാരനെ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ നല്‍കി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 30 വര്‍ഷം കഠിന തടവ്.

ചെങ്ങന്നൂര്‍ ആലാ സ്വദേശിയും ഇലവുംതിട്ടയിലെ വ്യാപാര സ്ഥാപന ഉടമയുമായ കല്ലൻ മോടി സൂരജ് ഭവൻ വീട്ടില്‍ ഏബ്രഹാം തോമസ് മകൻ തോമസിനെ (67)യാണ് പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി 30 വര്‍ഷം കഠിന തടവിനും 2 ലക്ഷം രൂപ പിഴ നല്‍കാനും വിധിച്ചത്.

പിഴ ഒടുക്കാതിരുന്നാല്‍ 2 വര്‍ഷ അധിക കഠിന തടവും ശിക്ഷ വിധിച്ചു. പോക്സോ ആക്‌ട് 5, 6,9, 10 എന്നീ വകുപ്പുകള്‍ പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് 77 വകുപ്പു പ്രകാരം ജഡ്ജി എ. സമീര്‍ ആണ് ശിക്ഷ വിധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടികളില്ലാത്ത ദമ്പതികള്‍ ദത്തെടുത്ത ആണ്‍കുട്ടിയെ ആണ് പ്രതി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. കഞ്ചാവും മദ്യവും മറ്റ് ലഹരി വസ്തുക്കളും നല്‍കി പ്രതി ആണ്‍കുട്ടിയെ വശത്താക്കി.

തോമസിന് ഇരയുടെ വളര്‍ത്തച്ഛനോട് വിരോധമുണ്ടായിരുന്നു. കുട്ടിയെ ഉപയോഗിച്ച്‌ വളര്‍ത്തച്ഛനെും തനിക്ക് ഇഷ്ടമില്ലാത്ത പ്രദേശവാസികള്‍ക്കെതിരെയും ദ്രോഹ പ്രവൃത്തികള്‍ ചെയ്യിപ്പിക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തി. പിന്നീട് കുട്ടിയെ ലഹരി വസ്തുക്കളില്‍ അടിമയാക്കി ലൈംഗിക ഉപയോഗങ്ങള്‍ക്ക് ഇരയാക്കുകയായിരുന്നു.

കുട്ടിയില്‍ സ്വഭാവ വൈകൃതങ്ങള്‍ കണ്ട് നിരന്തരമായി നടത്തിയ കൗണ്‍സിലിംഗിലാണ് ലൈംഗിക പീഡനമടക്കമുള്ള വിവരങ്ങള്‍ പുറത്തറിയുന്നത്. തുടര്‍ന്ന് ഇലവുംതിട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പല്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്സണ്‍ മാത്യൂസ് ഹാജരായി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments