video
play-sharp-fill

അച്ഛനുമായി ബന്ധുവീട്ടില്‍ പോയി മടങ്ങിയെത്തിയ 13കാരിയുടെ കവിളില്‍ മുറിപ്പാട്; പിതൃസഹോദരിയുടെ സംശയം പുറത്തുകൊണ്ടുവന്നത് പിതാവിന്റെ കൊടുംക്രൂരത; പത്തനംതിട്ടയിൽ മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ 51കാരന് 78 വര്‍ഷം കഠിനതടവ് ശിക്ഷ

അച്ഛനുമായി ബന്ധുവീട്ടില്‍ പോയി മടങ്ങിയെത്തിയ 13കാരിയുടെ കവിളില്‍ മുറിപ്പാട്; പിതൃസഹോദരിയുടെ സംശയം പുറത്തുകൊണ്ടുവന്നത് പിതാവിന്റെ കൊടുംക്രൂരത; പത്തനംതിട്ടയിൽ മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ 51കാരന് 78 വര്‍ഷം കഠിനതടവ് ശിക്ഷ

Spread the love

സ്വന്തം ലേഖിക

പത്തനംതിട്ട: പതിമൂന്നുകാരിയായ മകളെ ബന്ധുവീട്ടിലെത്തിച്ച്‌ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ 51കാരനായ പിതാവിനെ 78 വര്‍ഷം കഠിനതടവിനും 275000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു.

പത്തനംതിട്ട പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴയൊടുക്കാതിരുന്നാല്‍ മൂന്നരവര്‍ഷം അധികകഠിന തടവും അനുഭവിക്കണം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയുടെ മദ്യപാനവും ഉപദ്രവവും കാരണം പെണ്‍കുട്ടിയുടെ അമ്മ നേരത്തെ തന്നെ വീടുവിട്ടു പോയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി പിതൃമാതാവിനോടും മൂത്ത സഹോദരിമാരോടും ഒപ്പം വീട്ടില്‍ കഴിഞ്ഞു വരികയായിരുന്നു.

മകള്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ പിതാവ് ലൈംഗികാതിക്രമത്തിന് ഇരയാക്കുക പതിവായിരുന്നു.

ഒരു അവധിദിവസം മകളെ ആളില്ലാത്ത ബന്ധുവീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയും എതിര്‍ത്ത മകളുടെ കവിളില്‍ കുത്തിപ്പിടിച്ച്‌ മുറിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിലാണ് കേസെടുത്തത്.

പിറ്റേന്ന് വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ കവിളിലെ മുറിപ്പാടില്‍ സംശയം തോന്നിയ പിതൃസഹോദരി ടീച്ചര്‍മാരെ വിവരമറിയിച്ചു. ഇതിന് പിന്നാലെയാണ് പിതാവിന്റെ ക്രൂരത പുറത്തറിഞ്ഞത്.