പത്തനംതിട്ടയിൽ പതിനൊന്നുകാരിയ്ക്കു നേരെ ലൈംഗികാതിക്രമം : പോക്സോ കേസിൽ പ്രതിയ്ക്ക് 14 വർഷം കഠിന തടവും പിഴയും; പെൺകുട്ടിയുടെ വീട്ടിൽ കയറി അതിക്രമം നടത്തിയത് കല്ലൂപ്പാറ സ്വദേശി

Spread the love

പത്തനംതിട്ട : പതിനൊന്നു വയസ് പ്രായമുള്ള സ്കൂൾ വിദ്യാർത്ഥിനിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 14 വർഷം കഠിന തടവിനും ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു. കല്ലൂപ്പാറ കറുത്ത വടശ്ശേരിക്കടവ് കല്ലുങ്കൽ വീട്ടിൽ സുനിൽ വർഗീസ് (39) നാണ് പത്തനംതിട്ട പോക്സോ പ്രിൻസിപ്പൽ ജഡ്ജ് ജയകുമാർ ജോൺ ശിക്ഷ വിധിച്ചത്.

video
play-sharp-fill

ഇന്ത്യൻ പീനൽ കോഡ് 451,354 പോക്സോ ആക്ട് 7, 8, 9, 10 എന്നീ വകുപ്പുകൾ പ്രകാരം ആണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ പെൺകുട്ടി ഒറ്റയ്ക്ക് വീട്ടിലുള്ള വിവരം മനസ്സിലാക്കി ബെഡ് റൂമിൽ കടന്നുകയറി അതിക്രമം നടത്തിയതിന് കീഴ് വായ്പൂര് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്.

പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായ കേസ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത് ഇൻസ്പെക്ടർ ഓഫ് പോലീസ് ആയിരുന്ന ജി. സന്തോഷ് കുമാറാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group