video
play-sharp-fill

പത്തനംതിട്ടയില്‍ സ്വന്തം വീട്ടില്‍ വെച്ച്‌ അഞ്ച് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; കേസില്‍ 44 കാരൻ അറസ്റ്റില്‍

പത്തനംതിട്ടയില്‍ സ്വന്തം വീട്ടില്‍ വെച്ച്‌ അഞ്ച് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; കേസില്‍ 44 കാരൻ അറസ്റ്റില്‍

Spread the love

പത്തനംതിട്ട: അഞ്ചുവയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസുമായി ബന്ധപ്പെട്ട് 44കാരനെ ആറന്മുള പോലീസ് പിടികൂടി.

കോന്നി ഐരവണ്‍ പൊണ്ണനാംകുഴി സാബു മാത്യ(44) ആണ് അറസ്റ്റിലായത്. ജനുവരി ഒന്നിനും ഏപ്രില്‍ അഞ്ചിനുമിടയില്‍ കുട്ടിയുടെ വീട്ടില്‍ വച്ചാണ് സംഭവം നടന്നത്.

അഞ്ചിന് ജില്ലാ പോലീസ് ഇ ആർ എസ് എസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും ലഭിച്ച വിവരം അനുസരിച്ച്‌ പോലീസ് കുട്ടിയുടെ വീട്ടിലെത്തി വിവരം അന്വേഷിച്ചിരുന്നു. തുടർന്ന് കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിച്ച്‌ പരിശോധനയ്ക്ക് വിധേയയാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈംഗികാതിക്രമത്തിന് കുട്ടി ഇരയായതായി തെളിഞ്ഞതിനെ തുടർന്ന്, പത്തനംതിട്ട ജില്ലാ ക്രൈം ബ്രാഞ്ച് എസ് ഐ കെ എസ് ധന്യ ആശുപത്രിയിലത്തി കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ആറന്മുള പോലീസ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

ഇത് സംബന്ധിച്ച്‌ പത്തനംതിട്ട ശിശുക്ഷേമസമിതിക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.