
പത്തനംതിട്ട: പത്തനംതിട്ട പോക്സോ പീഡനക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടിയെ പീഡിപ്പിച്ചവരെ സംബന്ധിച്ച വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പീഡിപ്പിച്ചവരിൽ മൂന്ന് പേര് പ്ലസ്ടു വിദ്യാർത്ഥികളും ക്രിമിനൽ കേസ് പ്രതികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ്.
പിടിയിലായവരിൽ ഒരാൾ അഫ്‌സൽ വധശ്രമക്കേസിലെ പ്രതിയാണ്. മറ്റൊരാളുടെ ആഷിഖ് വധശ്രമക്കേസിൽ. കൂട്ടുപ്രതിയാണ്. മറ്റൊരു പ്രതിയായ അപ്പു മോഷണക്കേസിൽ ഉൾപ്പെട്ടിരുന്നു. പീഡനക്കേസിൽ പിടിയിലായവരിൽ സഹോദരങ്ങളും നവവരനും ഉൾപ്പെട്ടിട്ടുണ്ട്.
2019 ൽ പെൺകുട്ടിയുടെ കാമുകനായ സുബിനാണ് ആദ്യം പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. വീടിന് സമീപത്തെ റബ്ബർ തോട്ടത്തിലും റോഡരികിലെ ഒരു ഷെഡിൽ വെച്ചും സുബിൻ പെൺകുട്ടിയെ പീഡിപ്പിച്ചു. ഇതിൻ്റെ ദൃശ്യങ്ങൾ ഇയാൾ പകർത്തുകയും ചെയ്തു. പിന്നീട് ഈ പെൺകുട്ടിയുടെ ഫോൺ സുഹൃത്തുക്കൾക്ക് കൈമാറുകയും ഇവർ പെൺകുട്ടിയെ വിളിക്കുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് സുബിൻ്റെ സുഹൃത്തുക്കൾ പെൺകുട്ടിയെ റബ്ബർ തോട്ടത്തിൽ എത്തിച്ച സംഘം ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. ഇവരെ പിടികൂടി മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഇവ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും.
എല്ലാ പ്രതികൾക്കും എതിരെ പോക്സോ വകുപ്പും പട്ടികജാതി പീഡന നിരോധന വകുപ്പും ചുമത്തും. സംഭവത്തിൽ കേരള വനിതാ കമ്മീഷൻ സ്വമേധയ കേസെടുത്തിട്ടുണ്ട്. പതിമൂന്ന് വയസ് മുതൽ പീഡനത്തിനിരയായതായി കായികതാരമായ പെൺകുട്ടി ക്ലാസിൽ നൽകിയിരുന്ന കുട്ടിയുടെ സിലിങ്ങിനിടെ വെളിപ്പെടുത്തുകയായിരുന്നു.