
പത്തനംതിട്ടയിൽ പ്രായപൂര്‍ത്തിയാകാത്ത തമിഴ് പെണ്‍കുട്ടിയെ ദത്തെടുത്ത് ലൈംഗികമായി പീഡിപ്പിച്ചു; 63കാരന് 109 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ
പത്തനംതിട്ട: കടത്തിണ്ണകളില്‍ വല്യമ്മയ്ക്കും രണ്ട് സഹോദരങ്ങള്‍ക്കുമൊപ്പം കഴിഞ്ഞുവന്ന 12 കാരിയെ ദത്തെടുത്ത് കൂടെ താമസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് കോടതി കഠിന ശിക്ഷ വിധിച്ചു.
പന്തളം കുരമ്പാല പൂഴിക്കാട് ചിന്നക്കടമുക്ക് നെല്ലിക്കോമത്ത് തെക്കേതില്‍ അനിയൻ (തോമസ് സാമൂവല്‍-63)നെയാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി എ.സമീര്‍ 109 വര്‍ഷം കഠിനതടവും 6,25,000 പിഴയും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 3 വര്‍ഷവും 2 മാസവും കൂടി അധികതടവ് അനുഭവിക്കണം.
പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു.
2021 മാര്‍ച്ച് 26 നും 2022 മേയ് 30 നുമിടയിലുള്ള കാലയളവിലാണ് പ്രതിയുടെ വീട്ടില്‍ വച്ച് പീഡനം നടന്നത്. തമിഴ്‌നാട് സ്വദേശികളായ മാതാപിതാക്കള്‍ ചെറുപ്പത്തിലേ ഉപേക്ഷിച്ചുപോയ 12 കാരിയുള്‍പ്പെടെ 2 പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും പിതാവിന്റെ അമ്മയുടെ സംരക്ഷണയിലാണ് കഴിഞ്ഞുവന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവല്ല കടപ്രയില്‍ കടത്തിണ്ണയില്‍ ഇവര്‍ കഴിയുന്നതുകണ്ട് മുൻ ബ്ലോക്ക് പ്രസിഡന്റ് സൂസമ്മ പൗലോസ് ഇടപെട്ട് ശിശുക്ഷേമസമിതിയെ വിവരം അറിയിച്ചു. സമിതി കുട്ടികളെ സുരക്ഷിതസ്ഥാനങ്ങളില്‍ എത്തിക്കാൻ നടപടി സ്വീകരിച്ചതിനെതുടര്‍ന്ന്, ആണ്‍കുട്ടിയെ തിരുവല്ലയിലെ ഒരു കുടുംബവും, ഒരു പെണ്‍കുട്ടിയെ അടൂരുള്ള കുടുംബവും ദത്തെടുക്കുകയായിരുന്നു. 12 കാരിയെ അനിയന്റെ പന്തളത്തെ വീട്ടിലും വളര്‍ത്താൻ ദത്തുനല്‍കി.
തുടര്‍ന്ന്, കുട്ടികളെ സുരക്ഷിതയിടങ്ങളില്‍ എത്തിച്ചു എന്ന് കരുതിയ വല്യമ്മ തീകൊളുത്തി ആത്മഹത്യ ചെയ്തു.