
പത്തനംതിട്ട: പത്തനംതിട്ടയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പെണ്‍കുട്ടിയുടെ മാതാവും അവരുടെ ആൺസുഹൃത്തായ പ്രതിയും അറസ്റ്റില്‍. റാന്നി സ്വദേശി ജയ്മോൻ, പെൺകുട്ടിയുടെ മാതാവ് എന്നിവരെയാണ് പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്.
2024 സെപ്റ്റംബറില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. പത്തനംതിട്ടയിലെ ലോഡ്ജില്‍ വെച്ച് പതിമൂന്നുകാരിയെ അമ്മയുടെ മുൻപിൽ വച്ചാണ് ജയ്മോൻ പീഡിപ്പിച്ചത്. പെൺകുട്ടി സിഡബ്ല്യുസിക്ക് മൊഴി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
തുടർന്ന് പത്തനംതിട്ട പോലീസ് കേസെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ മാതാവും പ്രതിയും കര്‍ണാടകയിലേക്ക് കടന്നിരുന്നു. തിരുവനന്തപുരത്താണ് ഈ കുടുംബം താമസിച്ചിരുന്നത്. കൊലപാതക കേസിലും പ്രതിയാണ് ജയ്മോൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group