video
play-sharp-fill

പത്തനംതിട്ട പരുമല പാലത്തിന്റെ അപ്രോച്ച്‌ റോഡ് ഇടിഞ്ഞ് താഴ്ന്നു; രൂപപ്പെട്ടത് വലിയ ഗര്‍ത്തം

പത്തനംതിട്ട പരുമല പാലത്തിന്റെ അപ്രോച്ച്‌ റോഡ് ഇടിഞ്ഞ് താഴ്ന്നു; രൂപപ്പെട്ടത് വലിയ ഗര്‍ത്തം

Spread the love

സ്വന്തം ലേഖിക

പത്തനംതിട്ട: പരുമലയില്‍ റോഡ് ഇടിഞ്ഞുതാണ് വന്‍ ഗര്‍ത്തം രൂപപ്പെട്ടു.

പരുമല പാലത്തിന്റെ അപ്രോച്ച്‌ റോഡാണ് ഇടിഞ്ഞ് താണത്. വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശവാസിയായ കച്ചവടക്കാരനായിരുന്ന മുസ്തഫയാണ് ഗര്‍ത്തം ആദ്യം കാണുന്നത്. വലിയ ശബ്ദത്തോട് കൂടി റോഡ് ഇടിഞ്ഞ് താഴ്ന്നതായി കണ്ടുവെന്ന് മുസ്തഫ പറയുന്നു.

നൂറുകണക്കിന് ആളുകള്‍ ദിവസേന സഞ്ചരിക്കുന്ന റോഡ് കൂടിയാണിത്. സ്ഥലത്ത് പിഡബ്ല്യുഡി, പൊലീസ്, ഫയര്‍ഫോഴ്‌സ് സംഘം പരിശേധന നടത്തുന്നു. പാലത്തിന് ബലക്ഷയം ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കും. പാലത്തിലുള്ള ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.