
പത്തനംതിട്ട: രാത്രിയില്‍ കിണറ്റില്‍ വീണ വയോധിക മോട്ടോർ പൈപ്പില്‍ പിടിച്ച് കിടന്നത് മണിക്കൂറുകള്‍.
4 മണിക്കൂറോളം കിണറ്റില്‍ മോട്ടോർ പൈപ്പില്‍ പിടിച്ചു കിടന്ന 87കാരിയെ ഒടുവില്‍ ഫയർ ഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്.
പത്തനംതിട്ട തട്ട മാമ്മുട് കുടമുക്ക് വേലം പറമ്ബിലെ 87 വയസുള്ള ശാന്തയാണ് കിണറ്റില്‍ വീണത്.
ഇവരുടെ തന്നെ വീട്ടിലെ തന്നെ ആള്‍മറ ഇല്ലാത്ത കിണറ്റിലാണ് 87കാരി വീണത്.
രാത്രിയില്‍ വീടിന് പുറത്തിറങ്ങിയ 87കാരി കാല്‍ തെറ്റി കിണറ്റില്‍ വീണതായാണ് സംശയം. രാത്രി ഇടയ്ക്കു ഉണർന്ന വീട്ടുകാർ കതകു തുറന്നു കിടക്കുന്നതു കണ്ടു മുറി പരിശോധിച്ചപ്പോഴാണ് 87കാരിയെ കാണാനില്ലെന്ന് വ്യക്തമായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന നടത്തിയ തെരച്ചിലിലാണ് ഇവരെ കിണറിനുള്ളില്‍ കണ്ടെത്തിയത്. അടൂരില്‍ നിന്നും ഫയർഫോഴ്സ് എത്തിയാണ് വയോധികയെ രക്ഷപ്പെടുത്തിയത്. ഏകദേശം 30 അടി താഴ്ചയും 15 അടി വെള്ളം ഉള്ളതുമായ കിണറ്റില്‍ മോട്ടറിന്റെ പൈപ്പില്‍ പിടിച്ചു കിടക്കുന്ന അവസ്ഥയിലായിരുന്നു ഇവരുണ്ടായിരുന്നത്.
ഇന്നലെ പുലച്ചെ 4 മണിയോടെ ആണ് സംഭവം. അടൂർ ഫയർ ഫോഴ്സില്‍ നിന്നുള്ള സീനിയർ റെസ്ക്യൂ ഓഫീസർ അജിഖാൻ യൂസുഫിന്റെ നേതൃത്വത്തില്‍ എത്തിയ റെസ്ക്യൂ ടീം കിണറ്റില്‍ ഇറങ്ങി നെറ്റ് ഉപയോഗിച്ചാണ് വയോധികയെ പുറത്തു എടുത്തത്.