ഇലന്തൂരിലെ നരബലി: ‘ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ നവോത്ഥാനമതില്‍ കെട്ടിയ സിപിഎംഅംഗം എങ്ങനെയാണ് ഈ കൃത്യം ചെയ്തത്….? സമഗ്ര അന്വേഷണം നടത്തണമെന്ന്  കെ.സുരേന്ദ്രന്‍

ഇലന്തൂരിലെ നരബലി: ‘ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ നവോത്ഥാനമതില്‍ കെട്ടിയ സിപിഎംഅംഗം എങ്ങനെയാണ് ഈ കൃത്യം ചെയ്തത്….? സമഗ്ര അന്വേഷണം നടത്തണമെന്ന് കെ.സുരേന്ദ്രന്‍

സ്വന്തം ലേഖിക

പത്തനംതിട്ട: ഇലന്തൂരില്‍ നടന്ന നരബലിയെ കുറിച്ച്‌ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

അത്യന്തം ക്രൂരമായ സംഭവമാണ് നടന്നിരിക്കുന്നത്. ഇതിന് പിന്നില്‍ പിന്നില്‍ സിപിഎം പ്രവര്‍ത്തകനാണെന്നത് സംഭവത്തിൻ്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതായും സ്ഥലം സന്ദര്‍ശിച്ച സുരേന്ദ്രന്‍ പറഞ്ഞു. മതഭീകരവാദികളുടെ ശൈലിയില്‍ നടന്ന കൊലപാതകമാണിത്. ഇതിന് പിന്നില്‍ അത്തരം ശക്തികളുണ്ടെങ്കില്‍ അവരെ പുറത്തെത്തിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോകത്തിന് മുൻപില്‍ നാടിൻ്റെ പ്രതിച്ഛായ തകര്‍ന്നു കഴിഞ്ഞു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ നവോത്ഥാന മതില്‍കെട്ടിയ സിപിഎം അംഗം എങ്ങനെയാണ് ഈ പ്രാകൃത കൃത്യം ചെയ്തതെന്ന് സിപിഎം നേതൃത്വം ജനങ്ങളോട് മറുപടി പറയണം. ശക്തമായ നടപടി ആവശ്യമാണ്. നേരത്തെയും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

ഇലന്തൂര്‍ നരബലി കേസില്‍ പിടിയിലായ ഭഗവല്‍ സിംഗ് പാര്‍ട്ടി അംഗമല്ല എന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും ബേബി ആവശ്യപ്പെട്ടു. നാടിനെ ഞെട്ടിച്ച സംഭവമാണ് ഇത്. നാടിന് അപമാനവും അമര്‍ഷവും ഉണ്ടാക്കുന്ന ഒന്നാണിത്. ദൈവ സങ്കല്‍പ്പങ്ങളെ അപമാനിക്കുന്ന ഒരു സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നും എം.എ.ബേബി പറഞ്ഞു. അന്ധവിശ്വാസങ്ങള്‍ക്ക് എതിരെ അവബോധം വളര്‍ത്തിയെടുക്കണം എന്നും ബേബി കൊല്ലത്ത് പറഞ്ഞു.