play-sharp-fill
മൃതദേഹം ഇരുപത് കഷണമാക്കി ഉപ്പുവിതറി കുഴിച്ചിട്ട നിലയിൽ; കണ്ടെത്തിയത് കൊല്ലപ്പെട്ട പത്മയുടെ ശരീരഭാഗങ്ങളെന്ന് സൂചന; എന്നാൽ  അമ്മയെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന്   പത്മയുടെ മകന്‍ ശെല്‍വ രാജ്; സ്ഥിരീകരണം ഇനി ഡി.എന്‍.എ പരിശോധനയിലൂടെ…

മൃതദേഹം ഇരുപത് കഷണമാക്കി ഉപ്പുവിതറി കുഴിച്ചിട്ട നിലയിൽ; കണ്ടെത്തിയത് കൊല്ലപ്പെട്ട പത്മയുടെ ശരീരഭാഗങ്ങളെന്ന് സൂചന; എന്നാൽ അമ്മയെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് പത്മയുടെ മകന്‍ ശെല്‍വ രാജ്; സ്ഥിരീകരണം ഇനി ഡി.എന്‍.എ പരിശോധനയിലൂടെ…

സ്വന്തം ലേഖിക

പത്തനംതിട്ട: പത്തനംതിട്ടയിലെ ഇലന്തൂരില്‍ നരബലിക്കിരയായവരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തെങ്കിലും ഇനിയും ഉറപ്പിക്കാനിയിട്ടില്ല.


പത്മയുടേതെന്നും റോസിലിന്‍റെതെന്നും കരുതപ്പെടുന്ന ശരീരാവശിഷ്ടങ്ങളാണ് പൊലീസ് കണ്ടെടുത്തത്. എന്നാല്‍ പൊലീസ് കണ്ടെടുത്ത ശരീരാവശിഷ്ടങ്ങളില്‍ നിന്ന് അമ്മയെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നാണ് കൊല്ലപ്പെട്ട പത്മയുടെ മകന്‍ ശെല്‍വ രാജ് പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഷണങ്ങളായി മുറിച്ചുമാറ്റിയ നിലയിലാണ് കണ്ടത്. അമ്മയാണെന്ന് ഉറപ്പിക്കാന്‍ നിലവില്‍ തനിക്ക് സാധിക്കുന്നില്ലെന്നാണ് മകന്‍ ശെല്‍വരാജ് പറഞ്ഞത്. അല്‍പ്പം മുൻപാണ് പൊലീസ് ശെല്‍വരാജിനെ കൊല നടന്ന സ്ഥലത്ത് കൊണ്ടുവന്നത്.

ശരീരാവശിഷ്ടങ്ങള്‍ പത്മയുടേതെന്നും റോസിലിന്‍റെതെന്നും ഉറപ്പിക്കേണ്ടത് കേസന്വേഷണത്തില്‍ നിര്‍ണായകമാണ്. ഡി എന്‍ എ പരിശോധന അടക്കമുള്ള മാര്‍ഗങ്ങളിലൂടെയാകും ശരീരാവശിഷ്ടങ്ങള്‍ ഇവരുടേതാണെന്ന് ഉറപ്പിക്കുക. ഔദ്യോഗികമായി സ്ഥിരീകരിക്കണമെങ്കില്‍ ഡി.എന്‍.എ പരിശോധനാഫലം വരേണ്ടതുണ്ട്. 20 കഷ്ണങ്ങളാക്കി മുറിച്ച ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ക്ക് മേല്‍ ഉപ്പ് വിതറിയാണ് കുഴിച്ചിട്ടത്. 20 കഷ്ണങ്ങളോളം കണ്ടെത്തിയിട്ടുണ്ട്.

മൃതശരീരം കുഴിച്ചിട്ടതായി പ്രതികള്‍ പറഞ്ഞ സ്ഥലത്താണ് പോലീസ് പരിശോധന നടത്തി മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി പുറത്തെടുത്തത്. റവന്യൂ ഉദ്യോഗസ്ഥര്‍ അടക്കം എത്തിയാണ് പരിശോധന നടത്തിയത്.

പ്രതികള്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തിലാണ് പത്മയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് മനസ്സിലാക്കിയത്. ഇതിന് ഔദ്യോഗിക സ്ഥിരീകരണമുണ്ടാകണമെങ്കില്‍ ശാസ്ത്രീയ പരിശോധന നടത്തേണ്ടതുണ്ട്. മൃതദേഹങ്ങള്‍ കുഴിച്ചിട്ട ശേഷം അതിന് മുകളിലായി മഞ്ഞള്‍ നട്ടിരുന്നു.