ഭഗവല്‍ സിങിനെ കടുത്ത അന്ധവിശ്വാസിയാക്കിയത് ഭാര്യ; ഇരകളെ കഴുത്തറത്തുകൊന്നതും ലൈല; ആദ്യ ഭാര്യയെ ഒഴിവാക്കിയതും ആഭിചാരത്തിലൂടെ കൊലപ്പെടുത്തിയാണോ എന്ന് സംശയം; മകളുടെ സുഹൃത്തുക്കള്‍ അന്ന് ഉന്നയിച്ച സംശയം വീണ്ടും ചര്‍ച്ചകളിലേക്ക്; നാട്ടുകാര്‍ക്ക് പ്രിയങ്കരരായിരുന്നു ഭഗവല്‍ സിങ്-ലൈല ദമ്പതികൾ ദുരൂഹതാ കഥാപാത്രമാകുമ്പോള്‍…..!
സ്വന്തം ലേഖിക
കോഴഞ്ചേരി: നാട്ടുകാര്‍ക്കു പ്രിയങ്കരരായിരുന്നു ഭഗവല്‍ സിങ്-ലൈല ദമ്പതികളെങ്കിലും രണ്ട് അരുംകൊലയ്ക്കു കാരണമായ ആഭിചാര കര്‍മ്മങ്ങള്‍ക്ക് പിന്നിലെ കാരണം മറ്റാര്‍ക്കും അറിയില്ല.
ഭഗവല്‍ സിങ്ങിന്റെ ആദ്യ ഭാര്യയുടെ മരണത്തിന് ഇടയായത് ആഭിചാര കര്‍മ്മമാണെന്ന സംശയവുമുണ്ട്. മാനസികമായി താളംതെറ്റിയ നിലയിലായിരുന്നു ആദ്യ ഭാര്യയെന്നും അതിനാല്‍ അവരെ ഒഴിവാക്കുകയായിരുന്നു എന്നാണ് നാട്ടുകാരെ അറിയിച്ചിരുന്നത്. എന്നാല്‍ ആദ്യ ഭാര്യ മരിച്ചതിനെത്തുടര്‍ന്നാണ് ലൈലയെ ഇടപരിയാരത്തു നിന്നു വിവാഹം ചെയ്തത്. രണ്ടു കുട്ടികളുണ്ട്. രണ്ടുപേരും വിദേശത്ത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃദുഭാഷിയും സൗമ്യനുമായ ഭഗവല്‍ സിങ്ങിനെ അന്ധവിശ്വാസത്തിലേക്ക് നയിച്ചതു ലൈലയാണെന്നും അഭ്യൂഹം ശക്തമാണ്. സാമ്പത്തികമായി മുൻപ് നല്ല നിലയിലായിരുന്നു ഈ കുടുംബം. എന്നാല്‍, അടുത്ത കാലത്തുണ്ടായ സാമ്പത്തിക പ്രശ്നങ്ങളാണ് ആഭിചാര കര്‍മ്മത്തിലേക്ക് കുടുംബത്തെ നയിച്ചതെന്നും സംസാരമുണ്ട്.
അറസ്റ്റിലായ മുഹമ്മദ് ഷാഫിയുടെ മൊഴിയും ഭഗവല്‍ സിങ്ങിന്റെ മൊഴിയും ചില സംശയങ്ങള്‍ക്ക് ഇടനല്‍കുന്നു. ഷാഫിയും ലൈലയും തമ്മില്‍ മുൻപ് ബന്ധമുണ്ടായിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇത്രയും ക്രൂരമായ കൊലപാതകങ്ങള്‍ വീട്ടില്‍ നടന്നിട്ടും ഭഗവല്‍ സിങ്ങിന്റെയോ ലൈലയുടെയോ മാനസികനിലയില്‍ കാര്യമായ വ്യത്യാസം കണ്ടെത്താന്‍ സമീപവാസികള്‍ക്കോ അവരുമായി അടുത്തു പെരുമാറിയവര്‍ക്കോ കഴിഞ്ഞില്ലെന്നുള്ളതാണ് മറ്റൊരു വസ്തുത.
ശരീരമാസകലം മുറിവുണ്ടാക്കിയശേഷം കഴുത്തറുത്തു പൈശാചികമായാണു യുവതികളെ കൊലപ്പെടുത്തിയിട്ടുള്ളത്. കൂടാതെ ശരീരവും രണ്ടായി വെട്ടിമുറിച്ചിട്ടുമുണ്ട്. കഴുത്തറുത്ത് മാറ്റിയതു ലൈലയാണെന്നാണ് വ്യക്തമാകുന്നത്.
കൊലപാതക കൃത്യത്തില്‍ ഷാഫിക്കും പങ്കുണ്ടെന്നു പൊലീസ് പറയുന്നു. യുവതികളുടെ ശരീരം കത്തി ഉപയോഗിച്ചു കീറാന്‍ പ്രേരിപ്പിക്കുക മാത്രമല്ല ഷാഫിയും അതില്‍ പങ്കാളിയായിരുന്നു. കൊലപാതക കൃത്യം ഭഗവല്‍ സിങ്ങിന്റെ അറിവോടെയായിരുന്നെങ്കിലും അയാള്‍ വെറും കാഴ്ചക്കാരന്മാത്രമായിരുന്നെന്നാണ് സൂചന. ഭഗവല്‍ സിങ്ങാണ് ആഭിചാര കൃത്യത്തിനു മുന്‍കൈയെടുത്തതെന്നു വാദിക്കുന്ന ചിലരുണ്ട്.
വര്‍ഷങ്ങള്‍ മുൻപ് ആദ്യഭാര്യയെ ഒഴിവാക്കിയത് ഇത്തരം ആഭിചാര ക്രിയകളിലൂടെയാണെന്ന് ഇപ്പോള്‍ പറയുന്നവരില്‍ ഏറെയും, ആദ്യ ഭാര്യയിലുണ്ടായ പെണ്‍കുട്ടിയുമായി അടുപ്പമുള്ളവരാണ്. കുട്ടി സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് ആദ്യ ഭാര്യ മരിച്ചത്. അക്കാലത്തു കുട്ടിയുമായി ബന്ധമുണ്ടായിരുന്ന ചിലര്‍, മരണവുമായി ബന്ധപ്പെട്ടു സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു.