പത്തനംതിട്ട എനാദിമംഗലത്ത് വീട്ടമ്മയെ തലക്കടിച്ച്‌ കൊലപ്പെടുത്തിയ കേസ് ;മുഖ്യപ്രതി പൊലീസ് കസ്റ്റഡിയില്‍

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട : എനാദിമംഗലത്ത് വീട്ടില്‍ കയറി വീട്ടമ്മയെ തലക്കടിച്ച്‌ കൊന്ന കേസിലെ മുഖ്യപ്രതി പൊലീസ് കസ്റ്റഡിയില്‍

അക്രമി സംഘത്തിലെ പ്രധാനിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുജാതയുടെ മക്കളായ സൂര്യലാലിനെയും ചന്ദ്രലാലിനെയും മര്‍ദിക്കാനാണ് സംഘം മാരകായുധങ്ങളുമായി സുജാതയുടെ വീട്ടിലേക്ക് അതിക്രമിച്ച്‌ കടന്നത്.

മുളയങ്കോട് മണ്ണെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിലെ വൈരാഗ്യമാണ് വീട് ആക്രമിക്കാന്‍ കാരണം. സൂര്യലാലും ചന്ദ്രലാലും പട്ടിയെ ഉപയോഗിച്ച്‌ മുളയങ്കോടുള്ളവരെ ആക്രമിച്ചതും വൈരാഗ്യത്തിന് കാരണമായെന്ന് പൊലീസ് പറഞ്ഞു.