video
play-sharp-fill
പത്തനംതിട്ട കാരുവയലില്‍ കനാലില്‍ കണ്ടെത്തിയ യുവാവിൻ്റെ മൃതദേഹത്തില്‍ മുഖത്തും തലയിലും വെട്ടേറ്റ പാടുകള്‍;  വഴിയില്‍ രക്തക്കറ; ഒടുവില്‍ കൊലപാതകമെന്ന് പൊലീസ്; കേസിൽ  അയല്‍വാസി അറസ്റ്റിൽ

പത്തനംതിട്ട കാരുവയലില്‍ കനാലില്‍ കണ്ടെത്തിയ യുവാവിൻ്റെ മൃതദേഹത്തില്‍ മുഖത്തും തലയിലും വെട്ടേറ്റ പാടുകള്‍; വഴിയില്‍ രക്തക്കറ; ഒടുവില്‍ കൊലപാതകമെന്ന് പൊലീസ്; കേസിൽ അയല്‍വാസി അറസ്റ്റിൽ

സ്വന്തം ലേഖിക

കോന്നി: കലഞ്ഞൂര്‍ കാരുവയലില്‍ യുവാവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തിയ സംഭവത്തില്‍ അയല്‍വാസി അറസ്റ്റിൽ.

അയല്‍വാസിയായ ശ്രീകുമാര്‍നെയാണ് കൂടല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവം കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാരുവയല്‍ അനന്തു ഭവനില്‍ അനന്തു(28) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ കാരുവയല്‍ പാലത്തിന് സമീപം കനാലിലാണ് മൃതദേഹം കിടന്നത്. തലയ്ക്ക് പിന്നിലും മുഖത്തും വെട്ടേറ്റപോലെയുള്ള പാടുണ്ടായിരുന്നു.

മൃതദേഹം കണ്ടെത്തിയതിന് അരക്കിലോമീറ്റര്‍ അകലെ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ റബര്‍ എസ്റ്റേറ്റിനുള്ളില്‍ ആക്രമണം നടന്നുവെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ രക്തപ്പാടുകള്‍ കണ്ടെത്തിയിരുന്നു. കനാലിലേയ്ക്കുള്ള വഴിയിലും രക്തപ്പാടുകള്‍ ഉണ്ടായിരുന്നു.

കനാലില്‍ നിന്ന് അനന്തുവിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. നന്നായി നീന്തല്‍ വശമുള്ള അനന്തു മുങ്ങി മരിക്കില്ലെന്ന് ഉറപ്പുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഞായറാഴ്ച രാത്രിയാണ് അനന്തുവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ കൂടല്‍ പൊലീസില്‍ പരാതി നല്‍കിയത്.