video
play-sharp-fill

പത്തനംതിട്ട ഇരട്ടക്കൊലക്കേസ്; ഭാര്യ വൈഷ്ണയ്ക്ക് രഹസ്യ ഫോൺ ഉണ്ടായിരുന്നു,  വാട്സ്ആപ്പ് ചാറ്റിൽ കൊല്ലപ്പെട്ട വിഷ്ണുവുമായുളള അടുപ്പം വ്യക്തമായെന്നും ഇതേ ചൊല്ലി വഴക്കുണ്ടായെന്നും പ്രതിയുടെ മൊഴി

പത്തനംതിട്ട ഇരട്ടക്കൊലക്കേസ്; ഭാര്യ വൈഷ്ണയ്ക്ക് രഹസ്യ ഫോൺ ഉണ്ടായിരുന്നു, വാട്സ്ആപ്പ് ചാറ്റിൽ കൊല്ലപ്പെട്ട വിഷ്ണുവുമായുളള അടുപ്പം വ്യക്തമായെന്നും ഇതേ ചൊല്ലി വഴക്കുണ്ടായെന്നും പ്രതിയുടെ മൊഴി

Spread the love

പത്തനംതിട്ട: പത്തനംതിട്ടയിൽ ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്ന പ്രതി ബൈജുവിന്റെ മൊഴി വിവരങ്ങൾ പുറത്ത്.

ഭാര്യ വൈഷ്ണയ്ക്ക് രഹസ്യ ഫോൺ ഉണ്ടായിരുന്നു. അത് ഇന്നലെ രാത്രി ബൈജു കണ്ടെത്തി. വാട്സാപ്പ് ചാറ്റിൽ വിഷ്ണുവുമായുള്ള അടുപ്പം വ്യക്തമായെന്നും മൊഴി. തുടർന്ന് ദമ്പതികൾ തമ്മിൽ ഇതേചൊല്ലി വഴക്കുണ്ടായി. അക്രമം ഭയന്ന് വൈഷ്ണ, സുഹൃത്ത് വിഷ്ണു വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് ഓടിക്കയറി. ഇവിടെ വെച്ചാണ് ഇരുവരെയും ബൈജു വെട്ടിക്കൊലപ്പെടുത്തിയത്.

കലഞ്ഞൂർപാടത്താണ് നാടിനെ ഞെട്ടിച്ച കൊലപാതകമുണ്ടായത്. വൈഷ്ണ (27), വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ വൈഷ്ണയും സുഹൃത്ത് വിഷ്ണുവും തമ്മിൽ അവിഹിതബന്ധം എന്ന് സംശയിച്ചാണ് ഭർത്താവ് കൊലപാതകം നടത്തിയതെന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വഴക്കിനെ തുടർന്ന് ഓടി വിഷ്ണുവിന്റെ വീട്ടിലെത്തിയ വൈഷ്ണയെ ബൈജു സിറ്റൗട്ടിൽ ഇട്ട് വെട്ടുകയായിരുന്നു.

വിഷ്ണുവിനെയും വിളിച്ചിറക്കി വെട്ടി വീഴ്ത്തിയെന്നാണ് പൊലീസ് പറയുന്നത്. പിന്നാലെ വിഷ്ണുവിനെയും പ്രതി ആക്രമിച്ചു. വൈഷ്ണ സംഭവ സ്ഥലത്തും വിഷ്ണു ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലുമാണ് മരിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ചത് കൊടുവാൾ ആണെന്നും പൊലീസ് കണ്ടെത്തി.

 

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പിടിയിലായ ശേഷം ഒളിവിൽ പോയ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ;  അഞ്ച് വർഷത്തിന് ശേഷം അടൂർ പൊലീസ് കുറ്റവാളിയെ കുടുക്കിയത് ഇങ്ങനെ

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പിടിയിലായ ശേഷം ഒളിവിൽ പോയ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ; അഞ്ച് വർഷത്തിന് ശേഷം അടൂർ പൊലീസ് കുറ്റവാളിയെ കുടുക്കിയത് ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട : ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ പള്ളിക്കൽ പഴകുളം അജ്മൽ ഭവനിൽ ഷഫീഖാ(48 )ണ് പിടിയിലായത്.

2017ലാണ് ഷഫീഖ് ഭാര്യ റജീനയെ കുത്തി കൊലപ്പെടുത്തിയത്‌. അന്ന് അറസ്റ്റിലായ ഇയാളെ റിമാൻഡ് ചെയ്തു ജയിലിൽ അടച്ചെങ്കിലും, പിന്നീട് ജാമ്യത്തിലിറങ്ങി ഒളിവിൽ പോകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വർഷങ്ങളായി ബന്ധുക്കളെയോ, സുഹൃത്തുക്കളെയോ ബന്ധപ്പെടാതിരുന്നതിനാൽ പ്രതിയെ കണ്ടെത്താൻ കഴിയാതെ വരികയും, കോടതി വിചാരണ നടപടികൾ തടസ്സപ്പെടുകയും ചെയ്തിരുന്നു. ഇയാൾക്കെതിരെ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി വാറൻറ് പുറപ്പെടുവിക്കുകയും, പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു.

പ്രതി ഏർവാടി, ബീമാപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലുണ്ടെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം ഇവിടങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. അഞ്ചുതെങ്ങ്, പൂന്തുറ, വിഴിഞ്ഞം, അഴീക്കൽ കടപ്പുറങ്ങളിൽ അന്വേഷണം നടത്തിയതിൽ ഇയാളുടെ രൂപസാദൃശ്യമുള്ളയാളെ തിരുവനന്തപുരം കഠിനംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട പെരുമാതുറയിൽ കണ്ടതായി വിവരം ലഭിച്ച അന്വേഷണ സംഘം ദിവസങ്ങളോളം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

വല വാങ്ങാനെന്ന രീതിയിൽ വേഷം മാറി പെരുമാതുറയിലെ വിവിധ കോളനികളിൽ തിരഞ്ഞ അന്വേഷണ സംഘം, ഒറ്റപ്പന കോളനിയിലെ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം പ്രതിയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞിരുന്നു. ഇയാൾ പുലർച്ചെ കടലിൽ പോകുകയും, രാത്രികാലങ്ങളിൽ മാത്രം കരയിലെത്തുകയും ചെയ്തിരുന്നതിനാൽ അറസ്റ്റ് ചെയ്യുക ബുദ്ധിമുട്ടായിരുന്നു. കോളനിവാസികളുമായി സൗഹൃദം സ്ഥാപിച്ച പൊലീസ് സംഘം പ്രതി ജോലികഴിഞ്ഞ് കരയിലെത്തിയപ്പോൾ കസ്റ്റഡിയിലെടുക്കുകയാണുണ്ടായത്.

ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അടൂർ ഡി വൈ എസ് പി ആർ ബിനു, പത്തനംതിട്ട ഡി സി ആർ ബി ഡി വൈ എസ് പി എസ് വിദ്യാധരൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പ്രതിക്കായി അന്വേഷണം നടത്തി വരികയായിരുന്നു. അടൂർ പൊലീസ് ഇൻസ്‌പെക്ടർ പ്രജീഷ് റ്റി ഡി, എസ് ഐ മനീഷ് എം, സി പി ഓമാരായ സൂരജ്, സതീഷ്, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.