കുടുംബ കലഹം; പത്തനംതിട്ടയില്‍ ഭാര്യയടക്കം മൂന്ന് പേരെ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവാവ്; പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

Spread the love

പത്തനംതിട്ട: കുടുംബകലഹം രൂക്ഷമായതിനെ തുടര്‍ന്നു പത്തനംതിട്ടയില്‍ യുവാവ് ഭാര്യയടക്കം മൂന്ന് പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചതായി പൊലീസ് അറിയിച്ചു.

പുല്ലാട് ആലുംതറയില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. പ്രതിയായ അജിക്കായി ഊര്‍ജിതമായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

അജിയുടെ ഭാര്യ ശ്യാമ, ശ്യാമയുടെ പിതാവ് ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവരാണ് ആക്രമണത്തിനിരയായത്. ശശിക്ക് നെഞ്ചിലാണ് കുത്തേറ്റത്. മറ്റ് രണ്ടുപേരും ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടന്‍ തന്നെ ചികിത്സയ്ക്കായി മൂന്നുപേരെയും കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇതിനു മുൻപും കുടുംബതര്‍ക്കം നിലനിന്നതായി സ്ഥലത്തെ വാര്‍ഡ് മെമ്പര്‍ അറിയിച്ചു.

പ്രതി മദ്യപിച്ച്‌ ബഹളംവയ്ക്കുന്നതായി നിരവധി തവണ കോയിപുറം പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. സംഭവദിനം രാവിലെ ഭാര്യയുടെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയ പ്രതി പിന്നീട് കത്തി ഉപയോഗിച്ച്‌ ആക്രമണം നടത്തുകയായിരുന്നു.

അജിയെ ഉടന്‍ പിടികൂടി കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കോയിപുറം പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.