play-sharp-fill
പത്തനംതിട്ടയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി; ഉച്ചയ്ക്ക് വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഇന്നോവയിൽ എത്തിയ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്; സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു

പത്തനംതിട്ടയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി; ഉച്ചയ്ക്ക് വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഇന്നോവയിൽ എത്തിയ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്; സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ

പത്തനംതിട്ട: പത്തനംതിട്ട മലയാലപ്പുഴയിൽ യുവാവിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് പോയതായി പരാതി. വെട്ടൂർ സ്വദേശി അജേഷ് കുമാറിനെയാണ് കാണാതായത്.

ഉച്ചയ്ക്ക് വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് യുവാവിനെ ഇന്നോവയിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ബഹളം കേട്ട് നാട്ടുകാർ ഇന്നോവയെ പിന്തുടർന്നു. കല്ലേറിൽ ഇന്നോവയുടെ പിന്നിലെ ചില്ലു തകർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറിൽ വീട്ടുമുറ്റത്തെത്തിയവർ പിതാവിനോട് അജേഷിനെക്കുറിച്ച് അന്വേഷിച്ചു. ശബ്ദം കേട്ട് പുറത്തേക്ക് വന്നപ്പോൾ കാറിനകത്തുള്ള ആൾ അന്വേഷിച്ചതായി പറയുകയും അവിടേക്ക് ചെന്നപ്പോൾ ബലമായി പിടിച്ച് ഉള്ളിലേക്ക് കയറ്റുകയാണ് ഉണ്ടായതെന്നും പിതാവ് പോലീസിനോട് പറഞ്ഞു.

റോഡിൽ ബഹളം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കല്ല് എറിഞ്ഞതുകൊണ്ട് കാറിന്റെ പിന്നിലെ ചില്ലുകൾ തകർന്നു. കാർ പാഞ്ഞു പോകുന്ന ദൃശ്യം സമീപത്തെ സിസിടിവികളിൽ പതിഞ്ഞിട്ടുണ്ട്. ഇയാൾക്ക് ആരുമായും പ്രശ്‌നമുണ്ടായിരുന്നില്ലെന്നാണ് വീട്ടുകാരും നാട്ടുകാരും പറയുന്നത്. സാമ്പത്തിക പ്രശ്‌നമുള്ളതായും അറിവില്ല. വെട്ടൂർ, കുമ്പഴ, റാന്നി വഴി ഈ വാഹനം പോയതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിലെ പോലീസ് ഇയാളെ കണ്ടെത്താനുള്ള ശക്തമായ ശ്രമം നടത്തുന്നുണ്ട്. മലയാലപ്പുഴ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. കോന്നി, പത്തനംതിട്ട ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. വാഹനം കടന്നുപോയ പ്രദേശങ്ങളിലെ സിസിടിവികളും മൊബൈൽ ടവർ ലൊക്കേഷനും കേന്ദ്രീകരിച്ചാണ് പ്രഥമ പരിശോധന. വാഹനം റാന്നിയിൽനിന്നു ഹൈവേ വഴി തമിഴ്നാട്ടിലേക്ക് കടക്കാനുള്ള സാധ്യത ഉള്ളതിനാൽ അങ്ങോട്ടേക്കും അന്വേഷണത്തെ നടത്തുന്നുണ്ട്.

അജേഷിന്റെ വീട്ടിൽ നിന്ന് പ്രധാന റോഡിലേക്കുള്ള വഴിയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വാഹനം തിരിച്ചറിഞ്ഞു. കോഴിക്കോട് രജിസ്ട്രേഷനിലുള്ളതാണ് വാഹനം. ഈ വാഹന ഉടമയെ കേന്ദ്രീകരിച്ചാണ് പ്രാഥമിക അന്വേഷണം. പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ മേൽനോട്ടത്തിൽ മലയാപ്പുഴ എസ്എച്ച്ഒ വിജയന്റെ നേതൃത്വലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അജേഷ് കുമാറുമായുള്ള ചില സാമ്പത്തിക ഇടപാടുകളാണ് തട്ടികൊണ്ട് പോകലിന് പിന്നിലെന്നാണ് സൂചന. വെട്ടൂർ ആയിരവില്ലൻ ക്ഷേത്രത്തിലെ ഉപദേശക സമിതി പ്രസിഡന്റാണ് കാണാതായ അജേഷ് കുമാ‍ർ.