പത്തനംതിട്ട പന്തളത്ത് ലഹരിക്കേസില്‍ ഒരു പ്രതി കൂടി പിടിയില്‍; ഇയാളുടെ പക്കൽ നിന്നും എഡിഎംഎ, സെക്സ് ടോയ്കള്‍, ഉത്തേജക മരുന്ന് എന്നിവ കണ്ടെടുത്തു; പിടിയിലായത് കണ്ണൂർ സ്വദേശിയായ യുവാവ്

Spread the love

പത്തനംതിട്ട: പന്തളത്ത് ലഹരിക്കേസിൽ കേസില്‍ ഒരു പ്രതികൂടി പിടിയില്‍. കണ്ണൂര്‍ പട്ടാനുര്‍ കോലോലം കൂടാലി ഫാത്തിമാ മന്‍സില്‍ വി.പി.സിദ്ധീഖ്(34) ആണ് അറസ്റ്റിലായത്. മണികണ്ഠനാല്‍ത്തറയ്ക്ക് സമീപമുള്ള ഹോട്ടലില്‍ നിന്ന് എംഡിഎംഎ പിടികൂടിയതുമായി ബന്ധപ്പെട്ടുള്ള തുടരന്വേഷണത്തിനിടെയാണ് ഇയാളെ പിടികൂടിയത്.

video
play-sharp-fill

പൊലീസ് സംഘത്തിന്റെ ബംഗളുരു യാത്രയില്‍ ഹമ്മനഹള്ളിയില്‍ പ്രതി ഉണ്ടെന്ന് സൂചന ലഭിച്ചു. ബംഗളുരു സിറ്റിയിലെ യലഹങ്കയില്‍ പൊലീസ് സംഘം എത്തിയത് മണത്തറിഞ്ഞ ഇയാള്‍ വിദഗ്ദ്ധമായി അവിടെ നിന്നും രക്ഷപ്പെട്ടു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം ജില്ലയിലെ സൈബര്‍ പൊലീസിന്റെ സഹായത്തോടെ ഇയാളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ തിരഞ്ഞപ്പോള്‍ യലഹങ്കയില്‍ നിന്നും 24 കിലോമീറ്റര്‍ അകലെയുള്ള ഹമ്മനഹള്ളിയിലാണെന്ന് മനസ്സിലായി.

അവിടെ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് സിദ്ധിഖ് പിടിയിലാകുന്നത്. സിനിമ സ്റ്റൈലില്‍ പൊലീസിനെ വട്ടം കറക്കി കെട്ടിടങ്ങളുടെ മുകളിലൂടെയും തിരക്കുള്ള റോഡിലൂടെയും അതിവേഗം പാഞ്ഞ ഇയാളെ പൊലീസ് സംഘം മണിക്കൂറുകളോളം ഓടി വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുക്കുമ്ബോള്‍ ഇയാളുടെ പക്കല്‍ നിന്നും രണ്ടു മൊബൈല്‍ ഫോണുകളും ഒരു വെയിങ് മെഷീനും കണ്ടെടുത്തു.തുടര്‍ന്ന് ഇയാളുമായി പൊലീസ് നാട്ടിലേക്ക് തിരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പന്തളം പൊലീസ് സ്റ്റേഷനിലെത്തിച്ച്‌ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി. അടൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസ് അന്വേഷണം കുറ്റമറ്റ രീതിയില്‍ മുന്നേറുകയാണെന്നും, ലഹരിവസ്തുക്കളുടെ കടത്ത്, വിപണനം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ തുടരുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.