‘വിദ്യാഭ്യാസ മന്ത്രി പറഞ്ഞിട്ട് പോലും ഉദ്യോഗസ്ഥർ കേട്ടില്ല’; പത്തനംതിട്ട സ്വദേശി ഷിജോയുടെ മരണത്തിൽ ഗുരുതര ആരോപണവുമായി പിതാവ് ത്യാഗരാജൻ

Spread the love

പത്തനംതിട്ട: പത്തനംതിട്ടയിലെ യുവാവിന്‍റെ മരണത്തിൽ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ആവര്‍ത്തിച്ച് കുടുംബം. മകന്‍റെ ഉത്തരവാദി ഡി.ഇ.ഒ ഓഫീസിലെ ഉദ്യോഗസ്ഥരാണെന്ന് പിതാവ് ത്യാഗരാജൻ ആരോപിച്ചു.പത്തനംതിട്ട നാറാണംമൂഴി സ്വദേശി ഷിജോ വി. റ്റി. ഇന്നലെയാണ് ആത്മഹത്യ ചെയ്തത്. എയ്ഡഡ് സ്കൂളിൽ അധ്യാപികയായ മകന്‍ ഷിജോയുടെ ഭാര്യയുടെ ശമ്പളം 14 വർഷമായി ലഭിച്ചില്ലെന്നും ശമ്പളം നൽകാൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നുവെന്നും ത്യാഗരാജൻ പറഞ്ഞു.

എന്നാൽ, കോടതി ഉത്തരവുണ്ടായിട്ടും ഡി.ഇ.ഒ ഓഫീസിലെ ഉദ്യോഗസ്ഥരാണ് നടപടികൾ വൈകിപ്പിച്ചു. അവരാണ് മകന്‍റെ മരണത്തിന് ഉത്തരവാദി. സാമ്പത്തിക പ്രതിസന്ധി ഷിജോയുടെ മകന്‍റെ വിദ്യാഭ്യാസത്തിന് തടസ്സമായി. ഇത് മകനെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. ജോലി ചെയ്യുന്ന സ്ഥലത്തുനിന്ന് ഷിജോക്ക് ശമ്പളം ലഭിക്കുന്നത് വൈകിയിരുന്നു.

മകന്‍റെ ഭാര്യയുടെ ശമ്പള പ്രശ്നത്തിൽ വിദ്യാഭ്യാസ മന്ത്രി പറഞ്ഞിട്ട് പോലും ഉദ്യോഗസ്ഥർ കേട്ടില്ലെന്നും ത്യാഗരാജൻ ആരോപിച്ചു. മനംനൊന്താണ് മകൻ ജീവനൊടുക്കിയതെന്നും ഉദ്യോഗസ്ഥരാണ് ഉത്തരവാദികളെന്നും ത്യാഗരാജൻ പറഞ്ഞു. കർഷകസംഘം ജില്ലാ കമ്മിറ്റി അംഗവും സിപിഎം പ്രാദേശിക നേതാവുമാണ് ത്യാഗരാജൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം,ശമ്പളം കൊടുത്തു തുടങ്ങിയിരുന്നുവെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറയുന്നത്. 2025 മാർച്ച് മുതൽ ശമ്പളം കൊടുത്തു തുടങ്ങിയിരുന്നു. എന്നാൽ, 2012 മുതലുള്ള ശമ്പള കുടിശ്ശിക നൽകാൻ ഉണ്ടെന്നും അതിന്‍റെ നടപടികൾ അവസാനഘട്ടത്തിലാണെന്നുമാണ് വിശദീകരണം.