പത്തനംതിട്ടയിൽ പാറക്കുളത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; ഒരാഴ്ചയ്ക്കിടെ ജില്ലയിൽ മുങ്ങി മരിച്ചത് 7 പേർ; ജനങ്ങൾക്ക് മുന്നറിയിപ്പുമായി ഫയർഫോഴ്സ്

Spread the love

പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളി പാടിമണ്ണിൽ പാറക്കുളത്തിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കാട്ടാമല സ്വദേശി സോനു ബാബു (29) ആണ് മരിച്ചത്. സോനു ബാബുവിന്‍റെ മരണം അടക്കം ഒരാഴ്ചയ്ക്കിടെ ജില്ലയിൽ ഏഴു പേരാണ് മുങ്ങി മരിച്ചത്.

video
play-sharp-fill

തുടര്‍ച്ചയായുള്ള മുങ്ങി മരണങ്ങളുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഫയര്‍ഫോഴ്സ് രംഗത്തെത്തി.

ഉപേക്ഷിക്കപ്പെട്ട കുളങ്ങളിലും മറ്റു ജലാശയങ്ങളിലും നീന്തൽ പോലും അറിയാത്തവർ ഇറങ്ങുന്നതാണ് അപകട കാരണമെന്ന് ഫയര്‍ഫോഴ്സ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആളുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഇത്തരം ജലാശയങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ഫയര്‍ഫോഴ്സ് അറിയിച്ചു. ശാരീരിക പരിമിതിയുള്ള സോനു ബാബു രാവിലെ പാറക്കുളത്തിൽ കുളിക്കാൻ പോയതായിരുന്നു. തിരിച്ചുവരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നൽകിയ പരാതിയെ തുടര്‍ന്നാണ് ഫയര്‍ഫോഴ്സ് തെരച്ചിൽ നടത്തിയത്.