video
play-sharp-fill

കോട്ടയത്തിനു പിന്നാലെ പത്തനംതിട്ടയിലും ഡ്രൈ ഡേ ലക്ഷ്യമാക്കി വില്പനയ്ക്കായി സൂക്ഷിച്ച വിദേശമദ്യം പിടിച്ചെടുത്തു; ഇരുപത്തിമൂന്ന് കുപ്പി മദ്യവുമായി പിടിയിലായത് വിമുക്ത ഭടൻ

കോട്ടയത്തിനു പിന്നാലെ പത്തനംതിട്ടയിലും ഡ്രൈ ഡേ ലക്ഷ്യമാക്കി വില്പനയ്ക്കായി സൂക്ഷിച്ച വിദേശമദ്യം പിടിച്ചെടുത്തു; ഇരുപത്തിമൂന്ന് കുപ്പി മദ്യവുമായി പിടിയിലായത് വിമുക്ത ഭടൻ

Spread the love

സ്വന്തം ലേഖകൻ
പത്തനംതിട്ട: കോട്ടയത്തിനു പിന്നാലെ പത്തനംതിട്ടയിലും അനധികൃതമായി സൂക്ഷിച്ച വിദേശമദ്യവുമായി ഒരാൾ പിടിയിൽ. ഇരുപത്തിമൂന്ന് കുപ്പി മദ്യവുമായി വിമുക്ത ഭടൻ അറസ്റ്റിൽ.

പത്തനംതിട്ട തലയാർ സ്വദേശിയായ സുരേഷ് കുമാറാണ് പിടിയിലായത്. ഇയാളുടെ കൈവശം നിന്നും പതിനേഴ് ലിറ്റർ ഗോവൻ നിർമ്മിത വിദേശ മദ്യമാണ് എക്സൈസ് പിടികൂടിയത്. ഡ്രൈ ഡേ ലക്ഷ്യമാക്കിയാണ് സുരേഷ് കുമാർ അനധികൃത മദ്യക്കച്ചവടം നടത്തി വന്നത്.

എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുഉള്ള സംഘമാണ് വിമുക്ത ഭടനെ അറസ്റ്റ് ചെയ്തത്. ഏകദേശം 17 ലിറ്റർ മദ്യമാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്രൈ ഡേ ദിനത്തിൽ അടക്കം ആവശ്യക്കാർക്ക് മുന്തിയ വിലയ്ക്ക് സ്കൂട്ടറിൽ മദ്യം എത്തിച്ചു നൽകുന്നതാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മദ്യം ലഭ്യമാക്കാത്ത ദിവസങ്ങളിൽ ആവശ്യക്കാരുടെ എണ്ണവും കൂടുതലായിരിക്കും. കച്ചവടം നടക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് മുന്നിൽ കണ്ടാണ് അധികം സുലഭമല്ലാത്ത മദ്യവുമായി കച്ചവടത്തിന്നു ഇറങ്ങിയത്.