
പത്തനംതിട്ട ഡിപ്പോയിൽ നിന്ന് പുതിയ അഞ്ച് ബസ് സർവീസ് ആരംഭിക്കും:മന്ത്രി ആന്റണി രാജു
സ്വന്തം ലേഖകൻ
പത്തനംതിട്ട: യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ഈ മാസം 25നകം പത്തനംതിട്ട ഡിപ്പോയിൽ നിന്ന് അഞ്ച് കെ.എസ്.ആർ.ടി.സി സർവീസുകൾ അനുവദിക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തെ കോവിഡ് സാഹചര്യം സാരമായി ബാധിക്കുന്നുണ്ട്. നഷ്ടം സഹിച്ചും ഡിപ്പോകളിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് ബസ് സർവീസ് നടത്തിവരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് കൂടുതൽ സർവീസുകൾ ആരംഭിക്കുന്നത് പരിഗണിക്കും. ഏപ്രിൽ മാസത്തോടെ ഗ്രാമവണ്ടി പദ്ധതി തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
Third Eye News Live
0