play-sharp-fill
പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിനു സമീപത്തുനിന്നും വൻ കഞ്ചാവ് വേട്ട; രണ്ടര കിലോ കഞ്ചാവുമായി നേപ്പാൾ സ്വദേശികളായ അഞ്ചം​ഗ സംഘം അറസ്റ്റിൽ; കഞ്ചാവ് സൂക്ഷിച്ചിരുന്നത് ചെറു പൊതികളായും, ഉണങ്ങിയ ഇലകളുമായി കവറുകളിൽ;  ടൗണിലെ കോഴിക്കടകളും, ഹോട്ടലുകളും കേന്ദ്രീകരിച്ചാണ് സംഘം കഞ്ചാവ് കച്ചവടം നടത്തിയത്

പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിനു സമീപത്തുനിന്നും വൻ കഞ്ചാവ് വേട്ട; രണ്ടര കിലോ കഞ്ചാവുമായി നേപ്പാൾ സ്വദേശികളായ അഞ്ചം​ഗ സംഘം അറസ്റ്റിൽ; കഞ്ചാവ് സൂക്ഷിച്ചിരുന്നത് ചെറു പൊതികളായും, ഉണങ്ങിയ ഇലകളുമായി കവറുകളിൽ; ടൗണിലെ കോഴിക്കടകളും, ഹോട്ടലുകളും കേന്ദ്രീകരിച്ചാണ് സംഘം കഞ്ചാവ് കച്ചവടം നടത്തിയത്

പത്തനംതിട്ട: ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിന് സമീപം വൻ കഞ്ചാവ് ശേഖരം. രണ്ടര കിലോ കഞ്ചാവുമായി നേപ്പാള്‍ സ്വദേശികളായ അഞ്ചംഗ സംഘത്തെ കഞ്ചാവുമായ് പൊലീസ് പിടികൂടി. നേപ്പാള്‍ ബാര്‍ഡിയ ജില്ലയിലെ ബാരാരഭിയ നഗരസഭ സ്വദേശി ബിപിന്‍ കുമാര്‍ (20), കൈലാലി അതാരിയാ നഗരസഭ സ്വദേശികളായ സുന്‍ ചൗദരി (22), സുരേഷ് ചൗദരി (27), ദീപക് മല്ലി (31), ജപ ജില്ലയിലെ മീചിനഗര്‍ സ്വദേശി ഓം കുമാര്‍(21) എന്നിവരാണ് അറസ്റ്റിലായത്.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. താഴെ വെട്ടിപ്രത്ത് ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിന് സമീപത്ത് വാടക വീട്ടിലാണ് പ്രതികള്‍ താമസിച്ചിരുന്നത്. ഇവിടെ നിന്നാണ് ചെറു പൊതികളായും, ഉണങ്ങിയ ഇലകളുമായി കവറുകളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി പ്രതികളെ കണ്ടെത്തിയത്.

ടൗണിലെ കോഴിക്കടകളും, ഹോട്ടലുകളും കേന്ദ്രീകരിച്ച് സംഘം കച്ചവടം നടത്തുന്നുന്നതായാണ് പൊലീസിന് വിവരം ലഭിച്ചത്. പ്രദേശത്ത് ഡാന്‍സാഫ് സംഘം ദിവസങ്ങളായി നിരീക്ഷണം നടത്തിയിരുന്നു. തുടര്‍ന്ന് പത്തനംതിട്ട പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പ്രതികളെ പിടികൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചോദ്യം ചെയ്യലില്‍ കച്ചവടത്തിനായി കഞ്ചാവ് നേപ്പാളില്‍ നിന്ന് കടത്തി കൊണ്ട് വന്നതായി പ്രതികള്‍ സമ്മതിച്ചു. വിശദമായി ചോദ്യം ചെയ്യല്‍ നടക്കുകയാണന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നര്‍ക്കോട്ടിക്‌സ് സെല്‍ ഡിവൈ എസ്പി കെ എ വിദ്യാധരന്റെ മേല്‍നോട്ടത്തിലാണ് പരിശോധന നടന്നത്. എസ് ഐമാരായ സണ്ണിക്കുട്ടി, അജി സാമുവല്‍, എഎസ്‌ഐമാരായ അജികുമാര്‍, പ്രകാശ്, മുജീബ്, സവിരാജന്‍,സി പി ഒമരായ സുജിത്, മിഥുന്‍,ബിനു, അഖില്‍, വിഷ്ണു, മുജീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.