play-sharp-fill
കനത്ത മഴയിൽ കക്കി ഡാം തകരുമെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കും ; ജില്ലാ കളക്ടർ പി.ബി നൂഹ്

കനത്ത മഴയിൽ കക്കി ഡാം തകരുമെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കും ; ജില്ലാ കളക്ടർ പി.ബി നൂഹ്

 

സ്വന്തം ലേഖകൻ

പത്തനംതിട്ട: കനത്ത മഴയിൽ കക്കി ഡാം തകരുമെന്നും ധാരാളം ആളുകള്‍ കൊല്ലപ്പെടുമെന്നുമുള്ള വ്യാജവാര്‍ത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹ് അറിയിച്ചു. നവംബർ മൂന്നിന് പത്തനംതിട്ട ജില്ലയില്‍ ഉണ്ടാകുന്ന അതിശക്തമായ മഴയിൽ കക്കി ഡാം തകരുമെന്നും , ഇതോടൊപ്പം റാന്നി താലൂക്കില്‍ വ്യാപകമായി മലയിടിച്ചില്‍ ഉണ്ടായി ധാരാളം ആളുകള്‍ കൊല്ലപ്പെടുമെന്നുമുള്ള വ്യാജവാര്‍ത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് .ജില്ലയില്‍ ശക്തമായ മഴ ലഭിക്കുന്നതിനാല്‍ ഇത്തരത്തില്‍ വ്യാജമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ജനങ്ങളില്‍ ഭീതിയുണ്ടാക്കുന്നതാണ് .കൂടാതെ ശബരിമല മണ്ഡലകാലം ഉടന്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അന്യസംസ്ഥാന തീര്‍ത്ഥാടകരുടെ വരവിനെയും ബാധിക്കുമെന്നും കളക്ടര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും

2019 നവംബര്‍ 3ന് പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴ ഉണ്ടായി കക്കി ഡാം തകരുമെന്നും ,റാന്നി താലൂക്കില്‍ വ്യാപകമായി മലയിടിച്ചില്‍ ഉണ്ടായി ധാരാളം ആളുകള്‍ കൊല്ലപ്പെടുമെന്നുമുള്ള വ്യാജവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് .ജില്ലയില്‍ ശക്തമായ മഴ ലഭിക്കുന്നതിനാല്‍ ഇത്തരത്തില്‍ വ്യാജമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ജനങ്ങളില്‍ ഭീതിയുണ്ടാക്കുന്നതാണ് .കൂടാതെ ശബരിമല മണ്ഡലകാലം ഉടന്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അന്യസംസ്ഥാന തീര്‍ത്ഥാടകരുടെ വരവിനെയും ബാധിക്കുന്നതാണ് .ആയതിനാല്‍ സോഷ്യല്‍ മീഡിയയിലൂടെ കക്കി ഡാം തകരുമെന്ന് വ്യാജ വാര്‍ത്ത നല്‍കിയവര്‍ക്കെതിരെയും ഈ വാര്‍ത്ത സത്യമാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന മറ്റ് ആളുകള്‍ക്കെതിരെയും ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസുകള്‍ എടുക്കുന്നതിന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് .