
പത്തനംതിട്ട: ജെസിബിയുടെ ബക്കറ്റ് തട്ടി പരിക്കേറ്റ യുവാവ് മരിച്ചു.
ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യവേ ജെസിബിയുടെ ബക്കറ്റ് തട്ടി പരിക്കേറ്റ യുവാവാണ് മരിച്ചത്.
റാന്നിയിലാണ് സംഭവം.
റാന്നി വലിയക്കാവ് സ്വദേശി പ്രഷ്‌ലി ഷിബു ആണ് മരിച്ചത്. 21 വയസായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
റാന്നി വലിയക്കാവില്‍ റോഡ് പണി നടക്കുന്നതിനിടെ ഇതുവഴി ബൈക്കില്‍ വരികയായിരുന്നു പ്രഷ്‌ലി. ഇതിനിടെയായിരുന്നു റോഡുപണിക്കായി എത്തിച്ച ജെസിബിയുടെ ബക്കറ്റ് തട്ടിയത്.
കഴുത്തിനും നെഞ്ചിനും പരിക്കേറ്റ പ്രഷ്‌ലിയെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.