അപകടം സൃഷ്ടിച്ച്, വ്യാജരേഖയുണ്ടാക്കി ഇൻഷുറൻസ് തട്ടിയെടുക്കാൻ ശ്രമം; പത്തനംതിട്ടയിൽ ഗ്രേഡ് എസ്ഐക്കെതിരെ കേസെടുത്തു

Spread the love

പത്തനംതിട്ട: വ്യാജരേഖ ചമച്ച് ഇൻഷുറൻസ് തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ഗ്രേഡ് എസ്ഐക്കെതിരെ കേസെടുത്തു. റൂറൽ എസ്പിയുടെ നിർദ്ദേശപ്രകാരമാണ് വട്ടപ്പാറ പൊലീസ് കേസെടുത്തത്. 2019 വട്ടപ്പാറ സ്റ്റേഷൻ എഎസ്ഐ ആയിരുന്ന ഷായ്ക്ക് എതിരെയാണ് കേസ്. ഇൻഷുറൻസ് തട്ടിയെടുക്കാൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയാണ് ഷാ.

നിലവിൽ പത്തനംതിട്ടയിൽ ഗ്രേഡ് എസ്ഐ ആയ പോത്തൻകോട് സ്വദേശി ഷായ്ക്ക് എതിരെയാണ് വട്ടപ്പാറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
2019ൽ ഇൻഷുറൻസ് തട്ടാനായി ഒന്നാം പ്രതിയുമായി ചേർന്ന് ഷാ അപകടം നടന്നതായി കണ്ടെത്തി 161/19 എന്ന നമ്പരിൽ വ്യാജമായി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കൂടാതെ എസ് എച്ച് ഒ യുടെ വ്യാജ ഒപ്പിട്ട് കോടതിയിൽ രേഖകൾ സമർപ്പിച്ചു എന്നുമാണ് കണ്ടെത്തൽ.
ഇത് സംബന്ധിച്ച് ന്യൂ ഇന്ത്യ ഇഷുറൻസ് കമ്പനി നടത്തിയ അന്വേഷണത്തിലാണ് ഈ അപകടം വ്യാജമായി സൃഷ്ടിച്ചതാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇൻഷുറൻസ് കമ്പനി റൂറിൽ എസ് പിക്ക് പരാതി നൽകുകയായിരുന്നു.