play-sharp-fill
പത്തനംതിട്ട ആറന്മുളയിൽ നിന്ന് അഞ്ച് വർഷം മുൻപ് കാണാതായ യുവതിയെ കോട്ടയം കിടങ്ങൂരിൽ നിന്ന് കണ്ടെത്തി; ഇലന്തൂര്‍ നരബലി കേസിന്റെ പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്

പത്തനംതിട്ട ആറന്മുളയിൽ നിന്ന് അഞ്ച് വർഷം മുൻപ് കാണാതായ യുവതിയെ കോട്ടയം കിടങ്ങൂരിൽ നിന്ന് കണ്ടെത്തി; ഇലന്തൂര്‍ നരബലി കേസിന്റെ പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്

പത്തനംതിട്ട: അഞ്ച് വര്‍ഷം മുമ്പ് കാണാതായ യുവതിയെ കണ്ടെത്തി. ആറന്മുള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കാണാതായ യുവതിയെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇലന്തൂര്‍ നരബലി കേസിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകളെ കാണാതായ കേസുകള്‍ സംബന്ധിച്ച് പുനരന്വേഷണം നടക്കുന്നതിനിടെയാണ് 26കാരിയായ ക്രിസ്റ്റീനായെ കുറിച്ചുള്ള വിവരം ലഭിച്ചത്.

2017 ജൂലൈയിലാണ് യുവതിയെ കാണാതായത്. തമിഴ്നാട് കന്യാകുമാരി ജില്ലയിലുള്ള കുളച്ചൽ സ്വദേശിയുടെ ഭാര്യയാണ് കുട്ടികളുമായി ആറന്മുള തെക്കേ മലയിൽ താമസിച്ചു വരവേ 2017 ജൂലൈ മാസം കാണാതാവുകയായിരുന്നു. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും സ്ത്രീയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല .

ഇലന്തൂർ നരബലി കേസിനു ശേഷം മുൻപ് രജിസ്ററർ ചെയ്ത കേസുകളിൽ ഇതു വരെ കണ്ടെത്താത്ത സ്ത്രീകളുടെ കേസുകൾ പുനരന്വേഷണം നടത്തുന്നതിനായി ജില്ലാ പോലീസ് മേധാവി സ്വപ്നിൽ എം മഹാജന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേരളത്തിലും തമിഴ്നാട്ടിലുമായി നടത്തിയ അന്വേഷണത്തിൽ ആണ് കോട്ടയം കൊടുങ്ങൂർ എന്ന സ്ഥലത്തുനിന്ന് യുവതിയെ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തനംതിട്ട കോടതിയിൽ ഹാജരാക്കി പത്തനംതിട്ട ഡിവൈഎസ്പി കെ നന്ദകുമാറിന്റെ മേൽനോട്ടത്തിൽ ആറന്മുള പോലിസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സി കെ മനോജ്, എസ് ഐ ഹരീന്ദ്രൻ നായർ , എ എസ് ഐ സജീഫ് ഖാൻ , എസ് സി പി ഓ സലിം സിപിഓ ലേഖ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.