
പത്തനംതിട്ട: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വയോധികയ്ക്ക് പൊള്ളലേറ്റു. കൊക്കത്തോട് സ്വദേശി പൊന്നമ്മ (75)യാണ് ഗ്യാസ് പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റത്. സംഭവത്തിൽ വീട് പൂർണമായും തകർന്നു. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അപകടം.
ഗ്യാസ് ഓൺ ചെയ്തപ്പോൾ തന്നെ പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ട് സമീപവാസികൾ എത്തുകയും രണ്ടാമത്തെ ഗ്യാസ് സിലിണ്ടർ നീക്കം ചെയ്യുകയും ചെയ്തതോടെ വലിയൊരു അപകടം ഒഴിവായി.
ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വീട്ടമ്മയെ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പത്തനംതിട്ട സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൊക്കതോട് വന പ്രദേശത്തോട് ചേർന്നാണ് വയോധികയുടെ വീട്. രണ്ട് പുതിയ ഗ്യാസ് സിലിണ്ടറുകൾ വീട്ടിലുണ്ടായിരുന്നത്. 1970ൽ കരിങ്കല്ലുകൊണ്ട് നിർമ്മിച്ച വീടാണ് പൂർണമായും തകർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group