play-sharp-fill
പൂജ മുറിയിൽ നിന്നും തീ പടർന്നു: പത്തനംതിട്ടയിൽ വീട് പൂർണമായും കത്തി നശിച്ചു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പൂജ മുറിയിൽ നിന്നും തീ പടർന്നു: പത്തനംതിട്ടയിൽ വീട് പൂർണമായും കത്തി നശിച്ചു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

 

പത്തനംതിട്ട: ഇലന്തൂരിൽ വീടിന് തീപിടിച്ചു. താരംവേലിൽ സ്വദേശി വിജയലക്ഷ്മിയുടെ വീടിനാണ് തീപിടിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം. വീടിനുള്ളിലെ പൂജാമുറിയിൽ നിന്നാണ് തീ പടർന്നത്. സംഭവത്തിൽ വീട് പൂർണ്ണമായും കത്തി നശിച്ചു. തീപിടുത്ത സമയത്ത് ഏഴ് വയസ്സുള്ള കുട്ടി ഉൾപ്പെടെ നാല് പേർ വീട്ടിലുണ്ടായിരുന്നു.

 

പുക ഉയരുന്നത് കണ്ടതോടെ വീട്ടുകാർ ഉടൻ തന്നെ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പ്രദേശവാസികൾ എത്തി തീ അണക്കാൻ ഫലം കണ്ടില്ല. പിന്നീട് പോലീസും ഫയർഫോഴ്സ് യൂണിറ്റും സംയുക്തമായി ചേർന്നാണ് തീ അണച്ചത്. നരബലി നടന്ന വീടിന്റെ എതിർവശം ഉള്ള വീടിനാണ് തീപിടിച്ചത്.