ഗവിയില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; സഞ്ചാരികള്‍ക്ക് നിയന്ത്രണം: പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി

Spread the love

സ്വന്തം ലേഖിക

പത്തനംത്തിട്ട: കനത്ത മഴയില്‍ മണ്ണിടിച്ചില്‍ ഉണ്ടായ സാഹചര്യത്തില്‍ ഗവിയിലേക്ക് സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.

ഇതേ തുടര്‍ന്ന് ഇനി ഒരു അറിയിപ്പുണ്ടാകുന്ന വരെ ഗവിയിലേക്ക് സഞ്ചാരികളെ കടത്തിവിടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കനത്ത മഴയെ തുടര്‍ന്ന് ഇന്ന് പന്ത്രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിനിടെ മലപ്പുറം അമരമ്പലം പുഴയില്‍ 12കാരിയെയും മുത്തശ്ശിയെയും കാണാതായി. പുലര്‍ച്ചെ രണ്ടരയ്ക്കാണ് ഒരു കുടുംബത്തിലെ 5 പേര്‍ അമരമ്പലം സൗത്ത് കടവില്‍ ഇറങ്ങിയത്. അമ്മയും 3 മക്കളും മുത്തശ്ശിയുമാണ് പുഴയില്‍ ഒഴുക്കില്‍പ്പെട്ടത്.

3 പേര്‍ രക്ഷപ്പെട്ടു. സൗത്ത്‌ അമരമ്ബലം കുന്നുംപുറത്ത് സുശീലയ്ക്കും പന്ത്രണ്ടുകാരിയായ പേരക്കുട്ടിക്കും വേണ്ടി തെരച്ചില്‍ തുടരുകയാണ്.