
പത്തനംതിട്ടയിൽ വയോധികയുടെ വീട്ടിൽ അതിക്രമിച്ചു കയറി തലയിൽ തുണിയിട്ട് സ്വർണ്ണ മാല കവർന്നു, വീട്ടുജോലിക്കാരി പിടിയിൽ
പത്തനംതിട്ട: പത്തനംതിട്ട ചന്ദന പള്ളിയിൽ തലയിൽ തുണിയിട്ട് മൂടിയ ശേഷം വയോധികയുടെ മാല കവർന്ന വീട്ടുജോലിക്കാരി പിടിയിൽ. മറിയാമ്മ സേവിയറിൻ്റെ (84) വീട്ടിലാണ് അതിക്രമിച്ചു കയറി മോഷണം നടത്തിയത്. വീട്ടിൽ ജോലിക്കാരിയായ ഉഷയെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നു പവൻ സ്വർണവും കണ്ടെടുത്തു.
തലയിൽ മുണ്ടിട്ടാണ് യുവതി വയോധികയുടെ മാല കവർന്നത്. ഇന്ന് ഉച്ചയോടു കൂടിയായിരുന്നു സംഭവം. ബന്ധുക്കളുടെ പരാതിയിൽ കൊടുമൺ പോലീസ് കേസെടുത്തു.
കുറച്ചുനാളുകൾക്ക് മുൻപ് ഉഷ ഇവരുടെ വീട്ടിൽ ജോലിക്ക് നിന്നിരുന്നു. അതിനാല് വീടിൻ്റെ പശ്ചാത്തലം വ്യക്തമായി അറിയാമായിരുന്നു. തുടർന്ന് പ്രദേശത്തുള്ള സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വീട്ടുജോലിക്കാരിയായ ഉഷയെ കണ്ടെത്തിയത്. പിന്നീട് പോലീസ് നടത്തിയ ചോദ്യംചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0