play-sharp-fill
പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മരണത്തിൽ നിർണായക തെളിവ്: പ്ലസ് ടു വിദ്യാർഥിനിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി, അച്ഛനും അമ്മയും ക്ഷമിക്കണമെന്ന് കത്തിൽ പരാമർശം

പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മരണത്തിൽ നിർണായക തെളിവ്: പ്ലസ് ടു വിദ്യാർഥിനിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി, അച്ഛനും അമ്മയും ക്ഷമിക്കണമെന്ന് കത്തിൽ പരാമർശം

പത്തനംതിട്ട: പത്തനംതിട്ടയിലെ പ്ലസ്ടു വിദ്യാർത്ഥിനിയുടെ മരണത്തിൽ നിർണായക കണ്ടെത്തൽ. പതിനേഴുകാരിയായ പെൺകുട്ടിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി.

അച്ഛനും അമ്മയും ക്ഷമിക്കണമെന്ന് കത്തിൽ പറയുന്നു. ടീച്ചറായി കാണണമെന്ന അമ്മയുടെ ആഗ്രഹത്തെക്കുറിച്ചും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ കത്തിൽ തീയതി രേഖപ്പെടുത്തിയിട്ടില്ല.

തിങ്കളാഴ്ചയാണ് അണുബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ പെൺകുട്ടി മരിച്ചത്. വിദ്യാർത്ഥിനി ​ഗർഭിണിയാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ സഹപാഠിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. പോക്സോ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സഹപാഠിയുടെ രക്തസാമ്പിള്‍ ഉടൻ ശേഖരിക്കും.