ഇതെന്ത് ദുരിതം… മഴയിൽ ചോർന്നൊലിച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയുടെ അത്യാഹിത വിഭാഗം, വലഞ്ഞ് ഡോക്ടർമാരും രോഗികളും

Spread the love

പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ചോര്‍ച്ച. കെട്ടിടത്തില്‍ നിന്ന് മഴവെള്ളം മുറിയിലേക്ക് ശക്തമായി ഒഴുകിയതോടെ രോഗികളും ഡോക്ടര്‍മാരും മറ്റു ജീവനക്കാരും വലഞ്ഞു.

video
play-sharp-fill

കഴിഞ്ഞ ദിവസത്തെ മഴയിലാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ചോര്‍ച്ചയുണ്ടായത്. പുതിയ കെട്ടിട നിർമ്മാണത്തിന്‍റെ ഭാഗമായി കോവിഡ് കാലത്ത് സ്ഥാപിച്ച ട്രയാജ് സെൻററിലേക്ക് അത്യാഹിത വിഭാഗം മാറ്റിയിരുന്നു. ഈ കെട്ടിടമാണ് ചോർന്ന് ഒലിക്കുന്നത്.

അതേസമയം, ചോര്‍ച്ച ഉടൻ പരിഹരിക്കുമെന്ന് ആര്‍എംഒ അറിയിച്ചു. വീണ്ടും മഴ പെയ്താല്‍ ഇതേ അവസ്ഥയുണ്ടാകുമെന്നും അടിയന്തരമായി പരിഹരിക്കണമെന്നുമാണ് ആശുപത്രിയിലെ ജീവനക്കാര്‍ ആവശ്യപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group