മ്ലാവിനെ വേട്ടയാടിയതുമായി ബന്ധപ്പെട്ട കേസിൽ വനംവകുപ്പ് ചോദ്യം ചെയ്ത് വിട്ടയച്ചു; പിന്നാലെ വയോധികൻ തൂങ്ങി മരിച്ചു ;പ്രതിഷേധവുമായി നാട്ടുകാർ

Spread the love

സ്വന്തം ലേഖകൻ
പത്തനംതിട്ട: മ്ലാവിനെ വേട്ടയാടിയതുമായി ബന്ധപ്പെട്ട കേസിൽ വനംവകുപ്പ് ചോദ്യം ചെയ്ത് വിട്ടയച്ചയാൾ തൂങ്ങി മരിച്ച നിലയിൽ. തൊഴിലുറപ്പ് തൊഴിലാളിയായ പൂച്ചക്കുളം സ്വദേശി രാധാകൃഷ്ണൻ (60) ആണ് മരിച്ചത്. രാധാകൃഷ്ണൻ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭീഷണി മൂലം ആത്മഹത്യ ചെയ്തതാണെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി.

video
play-sharp-fill

രാധാകൃഷ്ണനോട് മ്ലാവിനെ വേട്ടയാടാൻ ഉപയോഗിച്ച തോക്ക് ഹാജരാക്കണം എന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.

കേസിന്റെ പേരിൽ അനാവശ്യമായി പലവട്ടം രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയെന്നും ആക്ഷേപമുണ്ട്. എന്നാൽ രാധാകൃഷ്ണൻ പ്രതിയല്ലെന്നാണ് വകുപ്പ് അധികൃതരുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group