നേതാക്കള്‍ പൂരിപ്പിച്ച്‌ നല്‍കിയ നാമനിര്‍ദ്ദേശ പത്രികയില്‍ തെറ്റായ വിവരങ്ങള്‍; പോസ്റ്റർ അടിച്ച്‌ പ്രചാരണം തുടങ്ങിയ സ്ഥാനാർത്ഥിക്ക് പത്രിക നല്‍കാനായില്ല; ഇതോടെ പത്തനംതിട്ട കവിയൂർ പഞ്ചായത്ത്‌ പന്ത്രണ്ടാം വാർഡില്‍ യുഡിഎഫിന് സ്ഥാനാർത്ഥി ഇല്ല

Spread the love

പത്തനംതിട്ട: പത്തനംതിട്ടയില്‍ തദ്ദേശ തെരഞ്ഞെടുപ്പിന്  സ്ഥാനാർത്ഥിക്കായി നേതാക്കള്‍ പൂരിപ്പിച്ച്‌ നല്‍കിയ നാമനിർദ്ദേശ പത്രികയില്‍ തെറ്റായ വിവരങ്ങള്‍. പോസ്റ്റർ അടിച്ച്‌ പ്രചാരണം തുടങ്ങിയ യുഡിഎഫ് സ്ഥാനാർത്ഥിക്ക് പത്രിക നല്‍കാനായില്ല.

video
play-sharp-fill

പത്തനംതിട്ട കവിയൂർ പഞ്ചായത്ത്‌ പന്ത്രണ്ടാം വാർഡില്‍ ഇതോടെ യുഡിഎഫിന് സ്ഥാനാർത്ഥി ഇല്ല. ബിജെപിയെ സഹായിക്കാൻ ഒരു വിഭാഗം നേതാക്കള്‍ സ്വന്തം സ്ഥാനാർത്ഥിയുടെ കാലുവാരി എന്നാണ് ഉയരുന്ന ആക്ഷേപം.

ബിജെപി ഭരിക്കുന്ന പഞ്ചായത്താണ് കവിയൂർ. ബിജെപി മണ്ഡലം പ്രസിഡന്‍റും എൻഎസ്‌എസ് കരയോഗം പ്രസിഡന്‍റുമാണ് എതിർ സ്ഥാനാർത്ഥി രാജേഷ് കുമാർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group