പത്തനംതിട്ടയില്‍ രണ്ട് വയസുകാരൻ വീട്ടിലെ സ്വിമ്മിംഗ് പൂളിനുള്ളില്‍ വീണ് മരിച്ചു; പുതിയ വീട്ടില്‍ താമസം തുടങ്ങിയിട്ട് ഒരാഴ്ച

Spread the love

പത്തനംതിട്ട: പത്തനംതിട്ട ചന്ദനപ്പള്ളിയില്‍ രണ്ടു വയസ്സുള്ള ആണ്‍കുഞ്ഞ് വീട്ടിലെ സ്വിമ്മിങ് പൂളില്‍ വീണു മരിച്ചു.

ചന്ദനപ്പള്ളി സ്വദേശി ലിജോയുടെ മകൻ ജോർജ് സഖറിയ ആണ് മരിച്ചത്. വിദേശത്ത് ആയിരുന്ന കുടുംബം ഒരാഴ്ച മുൻപാണ് നാട്ടിലെത്തി പുതിയ വീട്ടില്‍ താമസം തുടങ്ങിയത്.

കഴിഞ്ഞ രണ്ടാം തീയതി ആയിരുന്നു കു‍ഞ്ഞിന്റെ മാമ്മോദീസ നടത്തിയത്. അഞ്ചാം തീയതി പുതിയ വീടിൻ്റെ ഗൃഹപ്രവേശമായിരുന്നു. ലിജോ ജോയ്, ലീന ഉമ്മൻ ദമ്പതികളുടെ മകനാണ് ജോർജ് സഖറിയ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group