വെള്ളം കുറവെങ്കിലും പുഴ നിറയെ അപായച്ചുഴികള്‍….! അച്ചൻകോവിലാറ്റിലെ പല കടവുകളും അപകടം നിറഞ്ഞത്; മുൻപരിചയമില്ലാതെ ഇറങ്ങുന്നവര്‍ അപകടത്തില്‍പെടാൻ സാധ്യതകളേറെ; മിക്ക സ്ഥലങ്ങളിലും സുരക്ഷാ മുന്നറിയിപ്പുകൾ സ്ഥാപിച്ചിട്ടില്ല; പത്തനംതിട്ടയിൽ മുങ്ങിമരണങ്ങൾ തുടർക്കഥയാകുമ്പോൾ ….!

വെള്ളം കുറവെങ്കിലും പുഴ നിറയെ അപായച്ചുഴികള്‍….! അച്ചൻകോവിലാറ്റിലെ പല കടവുകളും അപകടം നിറഞ്ഞത്; മുൻപരിചയമില്ലാതെ ഇറങ്ങുന്നവര്‍ അപകടത്തില്‍പെടാൻ സാധ്യതകളേറെ; മിക്ക സ്ഥലങ്ങളിലും സുരക്ഷാ മുന്നറിയിപ്പുകൾ സ്ഥാപിച്ചിട്ടില്ല; പത്തനംതിട്ടയിൽ മുങ്ങിമരണങ്ങൾ തുടർക്കഥയാകുമ്പോൾ ….!

സ്വന്തം ലേഖിക

പത്തനംതിട്ട: തുടര്‍ച്ചയായ രണ്ടാംദിവസമാണ് പത്തനംതിട്ട ജില്ലയില്‍ നദിയിലിറങ്ങിയ കുട്ടികള്‍ മുങ്ങിത്താഴുന്നത്.

ശനിയാഴ്ച മല്ലപ്പള്ളിയില്‍ കൂത്രപ്പള്ളി സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥി മുങ്ങിമരിച്ചതിനു പിന്നാലെ ഇന്നലെ വെട്ടൂരിലും അപകടമുണ്ടായി. അച്ചൻകോവിലാറ്റിലെ കടവില്‍ രണ്ടു കുട്ടികളാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടിടത്തും ഫുട്ബോള്‍ മത്സരങ്ങളില്‍ പങ്കെടുക്കാനെത്തിയ കുട്ടികളാണ് കുളിക്കാനുള്ള ശ്രമത്തില്‍ മുങ്ങിമരിച്ചത്. അവധിക്കാലം തീരാറാകുമ്പോള്‍ കയങ്ങളില്‍ കുട്ടികള്‍ മുങ്ങിത്താഴ്ന്നത് തീരാദുഃഖവുമായി.

ജില്ലയിലെ പ്രധാന നദികളിലെല്ലാം വെള്ളം കുറവെങ്കിലും കടവുകള്‍ പലയിടത്തും അപകടക്കെണിയാണ്. മുൻപരിചയമില്ലാതെ ഇറങ്ങുന്നവര്‍ അപകടത്തില്‍പെടാൻ സാധ്യതകളേറെയാണ്. ഇത്തരം അപകടങ്ങളാണ് മല്ലപ്പള്ളിയിലും വെട്ടൂരിലും ഉണ്ടായത്.

അച്ചൻകോവിലാറ്റിലെ പല കടവുകളും അപകടം നിറഞ്ഞതാണ്. സ്കൂള്‍ കുട്ടികള്‍ പലപ്പോഴും ഈ കടവുകളില്‍ ഇറങ്ങാനായി എത്താറുണ്ട്. കോന്നി മുരിങ്ങമംഗലം കടവ്, പുളിമുക്ക് കടവ് അടക്കമുള്ള, വെട്ടൂര്‍ ക്ഷേത്രകടവ് അടക്കമുള്ള സ്ഥലങ്ങളില്‍ യാതൊരു സുരക്ഷാ മുന്നറിയിപ്പുകളും ഇല്ല.

ശബരിമല മണ്ഡല കാലത്തും ബലിയിടല്‍ ചടങ്ങ് നടത്തുമ്ബോഴും മാത്രമാണ് ഈ കടവുകളില്‍ സുരക്ഷ ഒരുക്കുകയും സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുകയും ചെയ്യുന്നത്. അല്ലാത്ത സമയങ്ങളില്‍ കടവുകള്‍ വിജനമാണ്.

മണിമല, പമ്പാനദികളിലും കടവുകളേറെയും അപകട സാധ്യതയുള്ളവയാണ്. കുട്ടികള്‍ സംഘം ചേര്‍ന്ന് നദീ തീരങ്ങളില്‍ എത്തി കുളിക്കാനായി ഇറങ്ങുന്നത് പതിവുകാഴ്ചയാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അപകടം ഉണ്ടായാല്‍പോലും പുറംലോകം അറിയാൻ വൈകും.