പത്തനംതിട്ടയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസുഖബാധിതനായ ഭർത്താവ് മരിച്ച മനോവിഷമത്തിൽ ഭാര്യ തൂങ്ങി മരിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം; ഭർത്താവിന്‍റെ മൃതദേഹത്തിന് 3 ദിവസത്തെ പഴക്കമുണ്ട്; ഫോറൻസിക് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റും

Spread the love

പത്തനംതിട്ട: പത്തനംതിട്ട റാന്നി മുക്കാലുമണ്ണിൽ വയോധിക ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

video
play-sharp-fill

സക്കറിയ മാത്യു, ഭാര്യ അന്നമ്മ എന്നിവരാണ് മരിച്ചത്. അസുഖബാധിതനായ സക്കറിയ മരിച്ചതിന്‍റെ മനോവിഷമത്തിൽ ഭാര്യ തൂങ്ങിമരിച്ചത് ആകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ഭർത്താവിന്‍റെ മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. ദമ്പതികളുടെ ഏക മകൻ ജോലി ആവശ്യത്തിനായി എറണാകുളത്താണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രാഥമിക അന്വേഷണത്തിൽ ദുരൂഹത ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഫോറൻസിക് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റും.